Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശെടാ! യോഗ ക്ഷേമ സഭയില്‍ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ... വെറുതെയല്ല അംബേദ്ക്കര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്ന് പറഞ്ഞത്; കോടിയേരി മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്: രാഹുല്‍ മാങ്കൂട്ടത്തില്‍

18 JANUARY 2022 02:20 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ന്യൂനപക്ഷ സമുദായത്തില്‍ നിന്നല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളം ഭരിച്ച കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാരുടെയും സിപിഎം ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പട്ടിക നിരത്തിയാണ് കോടിയേരിയുടെ ആരോപണത്തിന് രാഹുല്‍ മറുപടി നല്‍കുന്നത്.

മാത്രമല്ല കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പട്ടികയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തില്‍ പിന്നാക്ക സമുദായാംഗങ്ങള്‍ മുഖ്യമന്ത്രിമാരായെങ്കില്‍, സിപിഎം മുഖ്യമന്ത്രിമാരാക്കിയവരില്‍ ഒരാള്‍ പോലും അഹിന്ദുക്കളില്ലെന്ന് രാഹുല്‍ പറയുന്നു. അംബേദ്കര്‍ വെറുതെയല്ല ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്ന് വിശേഷിപ്പിച്ചത്. ചരിത്രവും വര്‍ത്തമാനവുമൊക്കെ സിപിഎമ്മിന് ഭൂതമാണ്. കോടിയേരി മിണ്ടാണ്ടിരിക്കുന്നതാണ് നല്ലതെന്നും രാഹുല്‍ കുറിച്ചു.



ഫെയ്‌സ്ബുക്ക് കുറിപ്പ്

അല്പം ചരിത്രവും വര്‍ത്തമാനവും പറയാം..
കേരളത്തിലെ കോണ്‍ഗ്രസ്സ് പിന്തുണയുള്ള സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാര്‍
1) പട്ടം താണുപിള്ള
2) ഞ ശങ്കര്‍
3) സി. അച്യുതമേനോന്‍
4) കെ കരുണാകരന്‍
5) അ ഗ ആന്റണി
6) പി.കെ വാസുദേവന്‍ നായര്‍
7) ഇഒ മുഹമ്മദ് കോയ
8.) ഉമ്മന്‍ ചാണ്ടി
കേരളം മാത്രമാണ് പറഞ്ഞത്.
ഇനി കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്തിമാര്‍
1) ഋങ ശങ്കരന്‍ നമ്പൂതിരിപ്പാട്
2) ഏറംപാല കൃഷ്ണന്‍ നായനാര്‍
3) വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍
4) പിണറായി വിജയന്‍....
ങ്ങേ ! ഒറ്റ അഹിന്ദുക്കള്‍ പോലുമില്ലെ?
എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ നോക്കാം......
വെസ്റ്റ് ബംഗാള്‍
1) ജ്യോതി ബസു
2) ബുദ്ധദേബ് ഭട്ടാചാര്യ
രണ്ട് പേരും അവിടുത്തെ നമ്പൂതിരിപ്പാട് !
ത്രിപുര
1) നൃപന്‍ ചക്രബര്‍ത്തി
2) മണിക്ക് സര്‍ക്കാര്‍
ശെടാ! യോഗ ക്ഷേമ സഭയില്‍ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ... വെറുതെയല്ല B.R അംബേദ്ക്കര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്ന് പറഞ്ഞത് .....
ബാലേട്ട ചരിത്രവും വര്‍ത്തമാനവുമൊക്കെ നിങ്ങള്‍ക്ക് ഭൂതമാണ്.... സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്..

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends