തലസ്ഥാനത്ത് ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം! ബൈക്കിലെത്തിയ പ്രതികൾ രണ്ട് പ്രാവശ്യമാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്... പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി!

തലസ്ഥാനത്ത് ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം. ഇന്ന് രാവിലെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതികൾ രണ്ട് പ്രാവശ്യമാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്.ശേഷം രക്ഷപ്പെടുകയായിരുന്നു.
പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്.
കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്.
https://www.facebook.com/Malayalivartha

























