പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരണപ്പെട്ടത് ആലുവ സ്വദേശി ഹരിഹരന്‍; മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആലുവ കാര്‍മ്മല്‍ ആശുപത്രിക്ക് സമീപം ഹരിഹരവിലാസത്തില്‍ രാജന്റെ മകന്‍ ഹരിഹരന്‍ (23) ആണ് മരിച്ചത് .കിഴക്കെ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി കടവില്‍, മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഹരിഹരന്‍ .
നീന്തുന്നതിനിടെ കുഴഞ്ഞു പോയ ഇയാള്‍ പുഴയിലേക്ക് ചാഞ്ഞുകിടന്നിരു ന്ന മരത്തിന്റെ ചില്ലയില്‍ പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിടികിട്ടാതെ മുങ്ങിത്താഴുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും ഹരിഹരനെ കണ്ടെത്താനായില്ല. ബിനാനിപുരം ഇന്‍സ്പക്ടര്‍ വി. ആര്‍.സുനിലിന്റെ നേതൃത്വത്തില്‍ പോലീസ്, ഫ യര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയര്‍ ഫോഴ്സ് സ്കൂബ ടീമും നാട്ടുകാരു ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെടുത്തത് . നിര്‍ മ്മാണ തൊഴിലാളിയാണ് ഹരിഹരന്‍. അമ്മലക്ഷ്മി.സഹോദരി രാധിക. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലുവ ജില്ല ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























