Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും തൊഴിൽ വിജയവും; ഈ വാരം ഈ രാശിക്കാർക്ക് സുവർണ്ണകാലം!


വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 3641 പരിശോധനകള്‍, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...

കുടുംബവഴക്കിനിടെ നിയന്ത്രണം തെറ്റി; ദേഷ്യം മൂത്ത് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു; ഉടനടി ഭർത്താവ് ജീവനൊടുക്കി; കോട്ടയം മറ്റക്കര കരിമ്പാനിയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ; ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ

30 JANUARY 2022 03:42 PM IST
മലയാളി വാര്‍ത്ത

അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. ഭാര്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ്(60) ഭാര്യ പുഷ്പമ്മ (55)യെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്.

കുത്തേറ്റ് സാരമായി പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എൽ.ഐ.സി ഏജന്റായ സുരേന്ദ്രനും, ഭാര്യ പുഷ്പമ്മയും മാത്രമാണ് വീടിനുള്ളിൽ താമസിച്ചിരുന്നത്. ദമ്പതികൾക്കു രണ്ടു മക്കളുണ്ട്. ഇരുവരും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

ശനിയാഴ്ച വൈകിട്ടും ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടാകുകയായിരുന്നു. ഇതേ തുടർന്ന് കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് പുഷ്പമ്മയെ സുരേന്ദ്രൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുഷ്പമ്മയെ ആശുപത്രിയിൽ എത്തിച്ചത്.

ഇതിനു ശേഷം നാട്ടുകാർ വിവരം അറിയിച്ചതോടെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ നിന്നും എ.എസ്.ഐ മനോജ് , എസ്.ഐ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ഈ സമയത്താണ് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ സുരേന്ദ്രനെ കണ്ടത്. തുടർന്ന്, ഇവർ കയർ മുറിച്ച് സുരേന്ദ്രനെ താഴെയിറക്കി.

കയറിൽ നിന്നും താഴെയിറക്കുമ്പോഴും സുരേന്ദ്രനു ജീവനുണ്ടായിരുന്നു. ഇതേ തുടർന്നു, സുരേന്ദ്രനെ പൊലീസ് സംഘം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സംഭവിച്ചിരുന്നു. സുരേന്ദ്രന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സുരേന്ദ്രന്റെ സംസ്‌കാരം വൈകിട്ട് അഞ്ചിനു വീട്ടുവളപ്പിൽ. ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (8 minutes ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (24 minutes ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (35 minutes ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (45 minutes ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (6 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (6 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (6 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (7 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (7 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (7 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (9 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (10 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (11 hours ago)

Malayali Vartha Recommends