Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഹിന്ദു മതത്തെ ഉപയോഗിച്ച് ഇതരമതങ്ങളെ ഇല്ലായ്മ ചെയ്യുവാൻ നിന്ന സംഘപരിവാർ ഫാഷിസത്തിന് ആ അർദ്ധനഗ്നനായ, ദുർബല ശരീരത്തിന്റെയുടമ ഹിന്ദുമത വിശ്വാസിയായി തന്നെ പ്രതിരോധമുയർത്തി; അതിന്റെ മറുപടിയായിയിരുന്നു ആ വെടിയൊച്ച; ഗോഡ്സേ പോലും ഗാന്ധിയെ കൊന്നതിന്റെ ന്യായീകരണമായി കരുതിയത്, ''ഗാന്ധി മതത്തെ ദുർബലപ്പെടുത്തി" എന്നാണ്; ഗാന്ധിജിയെ സ്മരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

30 JANUARY 2022 04:27 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഗാന്ധിജിയുടെ രക്ത സാക്ഷി ദിനമാണ്. അദ്ദേഹത്ത സ്മരിച്ച് കൊണ്ട് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ . ഹിന്ദു മതത്തെ ഉപയോഗിച്ച് ഇതരമതങ്ങളെ ഇല്ലായ്മ ചെയ്യുവാൻ നിന്ന സംഘപരിവാർ ഫാഷിസത്തിന് ആ അർദ്ധനഗ്നനായ, ദുർബല ശരീരത്തിന്റെയുടമ ഹിന്ദുമത വിശ്വാസിയായി തന്നെ പ്രതിരോധമുയർത്തി. അതിന്റെ മറുപടിയായിയിരുന്നു ആ വെടിയൊച്ചയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "ആരാണ് ഗാന്ധി? നേരാണ് ഗാന്ധി, നേരിനു നാം നല്കിയ പേരാണ് ഗാന്ധി" ആ നേരിനെ കൊലപ്പെടുത്തിയത് സംഘപരിവാറാണ്. ഗോഡ്സേ എന്ന ഒരു വ്യക്തി മാത്രമാണ് വെടിവെച്ചതെങ്കിലും, അത് പക്ഷേ ഒരു വ്യക്തിയുടെ മാത്രം തീരുമാനമോ ആവശ്യമോ ആയിരുന്നില്ല.

കാരണം ഗാന്ധിയും ഗോഡ്സേയും തമ്മിൽ വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഗാന്ധിയെ കൊല്ലുവാൻ സംഘപരിവാർ ഉപയോഗിച്ച രണ്ട് ആയുധങ്ങളാണ്, ഒന്ന് ആ പിസ്റ്റളും, മറ്റൊന്ന് ആ പിസ്റ്റളേന്തിയ ഗോഡ്സേയും. അതുകൊണ്ട് തന്നെ ഗാന്ധിയെ കൊന്നത് ഗോഡ്സേയാണ് എന്നതിനേക്കാൾ, സംഘപരിവാറാണ് എന്ന് പറയുന്നത്.

ഗാന്ധിയുടെ മതേതര ചിന്തയും, ബഹുസ്വരത ഉയർത്തുന്ന മൂല്യങ്ങളും അവരെ അത്രമേൽ അലോസരപ്പെടുത്തിയതിനാലാണ് ആ വന്ദ്യവയോധികനിൽ അവർ വെടിയുതിർത്തത്. ഇതര മതവിശ്വാസികളേക്കാളോ, നാസ്തികരേക്കാളോ സംഘപരിവാറിനു വെല്ലുവിളിയുയർത്തിയത് വിശ്വാസിയായ, പ്രാക്ടീസിംഗ് ഹിന്ദുവായ ഗാന്ധി തന്നെയാണ്.

കാരണം സംഘപരിവാർ ഹിന്ദു മതത്തെ ഇതര മത വിരുദ്ധതയ്ക്കുള്ള ഉപാധിയായി വർഗ്ഗീയത കുത്തി നിറച്ചപ്പോൾ, ഗാന്ധി എല്ലാ മതങ്ങളെയും ചേർത്തു നിർത്തുന്ന വിശ്വാസത്തിന്റെ പ്രതീകമായി നിലനിന്നു. ഗോഡ്സേ പോലും ഗാന്ധിയെ കൊന്നതിന്റെ ന്യായീകരണമായി കരുതിയത്, ''ഗാന്ധി മതത്തെ ദുർബലപ്പെടുത്തി" എന്നാണ്. ആയുധമേന്തിയ, ശത്രു നിഗ്രഹകനായ രാമനിൽ നിന്ന് ശത്രുവിനോട് സഹിഷ്ണുത കാണിക്കുന്ന, സമാധാനത്തിന്റെയും അഹിംസയുടെയും വക്താവാകുന്ന ഗാന്ധിയുടെ രാമൻ വേറിട്ടു നിന്നു.

ഹിന്ദു മതത്തെ ഉപയോഗിച്ച് ഇതരമതങ്ങളെ ഇല്ലായ്മ ചെയ്യുവാൻ നിന്ന സംഘപരിവാർ ഫാഷിസത്തിന് ആ അർദ്ധനഗ്നനായ ദുർബല ശരീരത്തിന്റെയുടമ ഹിന്ദുമത വിശ്വാസിയായി തന്നെ പ്രതിരോധമുയർത്തി.. അതിന്റെ മറുപടിയായിയിരുന്നു ആ വെടിയൊച്ച.... അതിന്റെ പ്രതിധ്വനി ഇപ്പോഴും ഉയരുന്നുണ്ട്, കോട്ട കെട്ടി കാക്കുന്നത് ഗാന്ധിസം തന്നെയാണ്... ഗാന്ധി മരിക്കാത്ത ഇന്ത്യയാണ് പ്രതിരോധം...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (29 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (59 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (1 hour ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (2 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (3 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (4 hours ago)

Malayali Vartha Recommends