ദമ്പതികളെ പിന്തുടര്ന്ന് ആക്രമിച്ച സംഭവം; കേസിൽ നാലുപേർ അറസ്റ്റിൽ

ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. കരകുളം മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട് കോളനി 60ാം നമ്ബര്‍ വീട്ടില്‍ ഷെഫീക് (30), സഹോദരന് ഷെമീര്‍ (32), നെടുമങ്ങാട് അരശുപറമ്ബ് ഏലിക്കോട്ടുകോണം ദീപു ഭവനില്‍ മധു (50), നെടുമങ്ങാട് പത്താംകല്ല് അരശുപറമ്ബ് കുന്നത്ത് പ്ലാവിള പുത്തന്‍വീട്ടില്‍ ലാലു (49) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് പ്രതികളേ അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രി 7.30 ഓടെ ഓട്ടോയില്‍ പിന്തുടര്ന്ന് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വാളിക്കോട് ദമ്പതികളെ ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























