ഭാര്യ ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി; തന്നോടൊപ്പം ഭാര്യയ്ക്ക് ജീവിക്കാൻ തലപര്യമില്ലന്നറിഞ്ഞതോടെ, മനം നൊന്ത് വീട്ടു വളപ്പിൽ യുവാവ് ജീവനൊടുക്കി

ഫെയ്സ്ബുക്ക് കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതിനു പിന്നാലെ മനം നൊന്ത് വീട്ടു വളപ്പിൽ യുവാവ് ജീവനൊടുക്കി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് ആണ് (33) ശനിയാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രിയോടായിരുന്നു കാണാതായത്. ശനിയാഴ്ച രാവിലെ ബേക്കല്‍ പൊലീസില്‍ പരാതിയും നല്കി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം നളിനി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. ബേക്കല്‍ പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്ന വിനോദിനോട്, ഭാര്യ കാമുകനോടൊപ്പം കഴിയാണ് താല്പര്യമെന്ന് അറിയിച്ചു. തുടര്‍ന്നായിരുന്നു യുവാവ് ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha


























