ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് ഗവർണ്ണർ ഇന്ന് തിരുവനന്തപുരത്ത് എത്തും; ലോകായുക്ത നിയമഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കുന്ന ഓര്‍ഡിനന്‍സിൽ ഒപ്പ് വയ്ക്കുന്ന കാര്യത്തിൽ ഗവര്‍ണര്‍ സര്‍ക്കാരിനോട് ഇന്ന് മറുപടി തേടും ; വിഷയത്തിൽ സര്‍ക്കാര്‍ ഇന്ന് രാജ്ഭവന് മറുപടി നല്‍കും

ലോകായുക്ത നിയമഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കുന്ന ഓര്‍ഡിനന്‍സിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമോ ഇല്ലയോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ആ വിഷയം ഇപ്പോൾ ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടയിൽ അദ്ദേഹം ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരത്ത് എത്തും.
ലോകായുക്തയുടെ അധികാരത്തെ തെറിപ്പിക്കുന്ന വ്യവസ്ഥകളടങ്ങിയ ഓര്‍ഡിനന്‍സ് ആണ് സർക്കാർ പ്രാബല്യത്തിൽ വരുത്തുവാൻ നോക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. മാത്രമല്ല ഗവർണറെ നേരിട്ട് പോയി കാണുകയും ചെയ്തിരുന്നു.
ഈ വിഷയത്തിലുള്ള മറുപടി ഗവര്‍ണര്‍ സര്‍ക്കാരിനോട് ഇന്ന് തേടുവാൻ ഇരിക്കുകയാണ്. സര്‍ക്കാര്‍ ഇന്ന് രാജ്ഭവന് മറുപടി നല്‍കുകയും ചെയ്യും. തുടര്‍ന്നാണ് ഇതുസംബന്ധിച്ച് ഗവർണർ ഒരു തീരുമാനം എടുക്കുന്നത്. വൈസ് ചാൻസിലറുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സർക്കാരിനോട് ഇടഞ്ഞത് പോലെ, ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടയാൻ ഉള്ള സാധ്യത കുറവാണ്.
ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കില്‍ സർക്കാരിന് ഈ ബിൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കും. നിയമസഭയില്‍ ബില്ല് അവതരിപ്പിച്ച് പാസാക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണ്‍ അംഗീകാരം നല്‍കാനാണ് സാധ്യത കൂടുതൽ.
അതേസമയം ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് UDF പ്രതിനിധി സംഘം ഗവർണർക്ക് നിവേദനം നൽകി. അതിനുശേഷം ഗവർണർ ഈ വിഷയത്തിൽ എത്തരത്തിൽ പ്രതികരിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷനേതാവ് വീഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു .
നിയമപരമായ ലൈനിലൂടെ ഗവർണ്ണർ പോയാൽ ഈ ഓഡിനൻസിൽ ഒപ്പുവയ്ക്കാൻ സാധിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അടക്കമുള്ളവ വിശദമായി പരിശോധിക്കും എന്നാണ് പ്രതിപക്ഷത്തോട് ഗവർണർ ഈ വിഷയത്തിൽ മറുപടി പറഞ്ഞിരിക്കുന്നത്. വളരെ ക്ഷമയോടെ ആണ് അദ്ദേഹം എല്ലാ കാര്യങ്ങളും കേട്ടതെന്നും പ്രതികരിച്ചതെന്നും വിഡി സതീശൻ എടുത്തുപറഞ്ഞു.
ഈ ഓർഡിനൻസ് പ്രസിഡണ്ടിനും കൂടി അയക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടു. എല്ലാം വിശദമായി പഠിച്ചതിനു ശേഷം മാത്രമേ ഒരു നടപടിയിലേക്ക് പോകുള്ളൂ എന്ന ഉറപ്പും ഗവർണർ പ്രതിപക്ഷത്തിന് നൽകി. ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നാൽ മാത്രമേ നിയമപരമായി പ്രതിപക്ഷത്തിന് എന്തെങ്കിലും എതിർപ്പുകൾ പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ പ്രാബല്യത്തിൽ വരാതിരിക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
അഥവാ ഈ ഓർഡിനൻസ് പാസാക്കുകയാണെങ്കിൽ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കുമെന്നും പ്രതിപക്ഷനേതാവ് മ പറഞ്ഞിരുന്നു . എന്തായാലും ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ സ്വീകരിക്കുന്ന നിലപാട് എത്തരത്തിലുള്ളതാണ് എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം. അദ്ദേഹം ഒപ്പുവെചാൽ തീർച്ചയായും പ്രതിപക്ഷം മറ്റ് സമര രീതിയിലേക്ക് പ്രവേശിക്കും.
പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കൂച്ച് വിലങ്ങിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം വമ്പൻ വിവാദങ്ങളിലേക്ക് കടന്നിരുന്നു .എന്നാൽ മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചിരുന്നു . ഗവർണറുടെ നിയമോപദേഷ്ടാവിനു പുറമേ, ആവശ്യമെങ്കിൽ ഡൽഹിയിലെ നിയമവിദഗ്ധരുമായും ബന്ധപ്പെടുവാനും അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha