പത്രമാധ്യമങ്ങളുടെ ഗുണങ്ങളെയും പരാജയങ്ങളെയും കുറിച്ച് നമ്മൾ എന്ത് തന്നെ ചിന്തിച്ചാലും അത് നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്; ഇത് രാജ്യത്തെ ജനങ്ങളുടെ മനസ്സിനെയും ചിന്തകളെയും വാർത്തെടുക്കുന്നു; ഇത് എല്ലായ്‌പ്പോഴും നേരിട്ടല്ലെങ്കിൽ കൂടെ സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നു; പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ

"പത്രമാധ്യമങ്ങളുടെ ഗുണങ്ങളെയും പരാജയങ്ങളെയും കുറിച്ച് നമ്മൾ എന്ത് തന്നെ ചിന്തിച്ചാലും അത് നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "പത്രമാധ്യമങ്ങളുടെ ഗുണങ്ങളെയും പരാജയങ്ങളെയും കുറിച്ച് നമ്മൾ എന്ത് തന്നെ ചിന്തിച്ചാലും അത് നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്.
ഇത് രാജ്യത്തെ ജനങ്ങളുടെ മനസ്സിനെയും ചിന്തകളെയും വാർത്തെടുക്കുന്നു, ഇത് എല്ലായ്‌പ്പോഴും നേരിട്ടല്ലെങ്കിൽ കൂടെ സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ, നമുക്ക് എന്തെങ്കിലും വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമ്പോൾ, മാധ്യമങ്ങൾക്ക് ശരിയായ നേതൃത്വം നൽകാൻ സാധിക്കും." (പത്രങ്ങളുടെ എഡിറ്റേഴ്‌സ് കോൺഫറൻസിലെ ജവഹർലാൽ നെഹ്രുവിന്റെ പ്രസംഗം, 4/5/1950).
ജനാധിപത്യത്തിന്റെ മുന്നേറ്റം തന്നെ നാലാം തൂണുകൾ ആയ മാധ്യമങ്ങളുടെ കരുത്തും സ്വാതന്ത്ര്യവുമാണ്. നരേന്ദ്രമോദി സർക്കാരിന്റെ പിൻവാതിൽ ഉത്തരവുകൾ വഴി മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് അണിയിക്കാൻ ഉള്ള ശ്രമങ്ങൾ ജനാധിപത്യ ഇന്ത്യ പരാജയപ്പെടുത്തുക തന്നെ ചെയ്യും. ജനാധിപത്യത്തിൽ പ്രതിഷേധ ശബ്ദങ്ങൾ ഉണ്ടാകണം. അവയെ നിരോധിക്കുന്നത് ഭീരുത്വമാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന മീഡിയ വൺ ചാനൽ പ്രവർത്തകർക്ക് ഐക്യദാർഢ്യം.
https://www.facebook.com/Malayalivartha