30 അടി ഉയരമുള്ള മേല്‍ക്കൂരയില്‍ നിന്നും താഴേക്ക് വീണ് കോമയിലായി; ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞു; അദ്ദേഹം ഇനി ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞു; മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ബന്ധുക്കൾ നടത്തുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്!!! കോമയിലായിരിക്കുമ്പോള്‍, കണ്ട ആ സ്വപ്നം

30 അടി താഴ്ചയില്‍ വീണ് കോമയിലായി. ഒരെല്ലും ബാക്കിയില്ലാതെ ഒടിഞ്ഞു.പോരാത്തതിന് കൊവിഡും . എങ്കിലും ഈ അവസ്ഥകളിൽ എല്ലാം മരണത്തെ തോൽപ്പിച്ച ഒരു മനുഷ്യന്റെ അത്ഭുത കഥ. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സ്വദേശി 53 വയസ്സുകാരനായ ഇയാന്‍ ലോക്കിനാണ് വ്യക്തി. 30 അടി ഉയരമുള്ള മേല്‍ക്കൂരയില്‍ നിന്നായിരുന്നു അദ്ദേഹം താഴേക്ക് വീണത്.
ശരീരത്തിലെ എല്ലുകള്‍ എല്ലാം ഒടിഞ്ഞു. മാഞ്ചസ്റ്ററിലെ തന്റെ സുഹൃത്തിന്റെ വീട്ടില്‍ ആന്റിന ഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം അടി തെറ്റി മേല്‍ക്കൂരയില്‍ നിന്ന് താഴെ വീണത്. മേല്‍ക്കൂരയിലൂടെ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ വഴുതുകയായിരുന്നു . കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17-നായിരുന്നു സംഭവം .കോമയിലായി.
അദ്ദേഹം ഇനി ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറയുന്ന സാഹചര്യം വരെ ഉണ്ടായി. മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ബന്ധുക്കൾ തുടങ്ങി. അപ്പോഴേക്കും മരണത്തിന് കീഴടങ്ങാതെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വന്നു. വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 30 അടി താഴ്ചയിലേക്ക് വീണ അദ്ദേഹത്തിന്റെ ശരീരത്തിലെ എല്ലുകളെല്ലാം തകര്‍ന്നു.
നേരത്തെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. , ഇനി ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വേണ്ടപ്പെട്ടവരെയെല്ലാം വിവരമറിയിക്കാന്‍ ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞു. തോളിലെയും കൈത്തണ്ടയിലെയും ഒടിഞ്ഞ എല്ലുകള്‍ ശരീരം ഭേദിച്ച് പുറത്തേക്ക് തള്ളിന്നു. നട്ടെല്ലിന് നാലിടത്ത് ഒടിവ് പറ്റി. വാരിയെല്ലുകളെല്ലാം ഒടിഞ്ഞ്, മാറ്റിവെച്ച ശ്വാസകോശത്തില്‍ തുളച്ചുകയറി.
ഇടുപ്പ് 30 ഭാഗങ്ങളിലായി തകര്‍ന്നു. ഇതൊന്നും പോരാതെ അദ്ദേഹം കോമയിലേയ്ക്ക് വീണു. എട്ട് ആഴ്ചകളോളം അദ്ദേഹം ആ അവസ്ഥയില്‍ തുടര്‍ന്നു. അതിനിടയില്‍ അദ്ദേഹത്തിന് കോവിഡ് -19 രോഗവും ബാധിച്ചു. അദ്ദേഹത്തിന്റെ കഥ തീര്‍ന്നു എന്ന് തന്നെ എല്ലാവരും വിധിയെഴുതി.
കോമയിലായിരിക്കുമ്പോള്‍, ഭയപ്പെടുത്തുന്ന നിരവധി സ്വപ്നങ്ങള്‍ കണ്ടു. സ്വപ്‌നമാണോ, യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചയറിയാന്‍ സാധിക്കാത്ത ദിവസങ്ങളായിരുന്നു അത് എന്നും അദ്ദേഹം വേദനയോടെ പറയുന്നുണ്ട്. . ജീവിതം തന്നെ വലിയൊരു സ്വപ്നമായി തോന്നി. ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്നുപോയി. എത്ര ദിവസം അങ്ങനെ കിടന്നു എന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി
അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുകയാണ്. രക്ഷപ്പെട്ടുവെങ്കിലും എന്നേക്കുമായി അംഗവൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത് . പൂര്‍ണ സുഖം പ്രാപിക്കാന്‍ ഇനിയും ഒരുപാട് സമയമെടുത്തേക്കാം. എന്നാലും ജീവന്‍ തിരിച്ച് കിട്ടിയത് തന്നെ വലിയ കാര്യമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha