ദിലീപ് ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്ന് പ്രോസിക്യൂഷൻ! ഫോണുകൾ പരിശോധിച്ച ശേഷം ബാക്കി വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. അന്വേഷണവുമായി സഹകരിച്ചാലേ ജാമ്യത്തിന് അർഹതയുണ്ടാവൂ എന്നും കോടതി... പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് അൽപ്പസമയത്തേയ്ക്ക് മാറ്റി

വളരെ നാടകീയ രംഗങ്ങളാണ് കോടതിയിൽ നടക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് അൽപ്പസമയത്തേയ്ക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഫോണുകൾ പരിശോധിച്ച ശേഷം ബാക്കി വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.
അന്വേഷണവുമായി സഹകരിച്ചാലേ ജാമ്യത്തിന് അർഹതയുണ്ടാവൂ എന്നും കോടതി വ്യക്തമാക്കി. അതേസമയം, ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന് വീണ്ടും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. നടനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. ദിലീപ് കൈമാറിയ ഫോണുകളുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഡിജിപി കേസുമായി സംബന്ധിച്ച തെളിവുകളും കോടതിയ്ക്ക് കൈമാറി. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട ഒരു ഫോൺ ദിലീപ് തന്നിട്ടില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഈ ഫോണിനെക്കുറിച്ച് അറിയില്ലെന്നാണ് നടൻ വാദിക്കുന്നത്. എന്നാൽ 2021 ഓഗസ്റ്റ് 31 വരെയും ദിലീപ് ഈ ഫോൺ ഉപയോഗിച്ചിരുന്നു. മാത്രമല്ല 12000ത്തിൽ അധികം കോളുകൾ ഈ ഫോണിൽ നിന്ന് വിളിച്ചിരുന്നതായി തെളിവുണ്ടെന്നും ഡിജിപി അറിയിച്ചു.
https://www.facebook.com/Malayalivartha
























