മോദി ഭരണകൂടത്തിൻ്റെ തെറ്റായ നയങ്ങളാൽ തകർന്നു പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തി; ഒറ്റനോട്ടത്തിൽ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബജറ്റ്; കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ

കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ; മോദി ഭരണകൂടത്തിൻ്റെ തെറ്റായ നയങ്ങളാൽ തകർന്നു പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തിയിരിക്കുന്നു പദ്ധതികളുടെ മുന്നിലും പിന്നിലും "പി എം" എന്നും "ശക്തി" എന്നും ചേർത്തത് കൊണ്ട് മാത്രം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടില്ല.
ഒറ്റനോട്ടത്തിൽ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബഡ്ജറ്റ് എന്നു അദ്ദേഹം എടുത്തു പറഞ്ഞു. കേന്ദ്ര ബജറ്റ് നിരാശാജനകമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
അതേസമയം കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് അദ്ദേഹം പറഞ്ഞു . ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കാണുന്നില്ല.
കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു . റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇന്‍വെസ്റ്റ്മെന്‍റ് നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുപോകുമെന്നതിന്‍റെ സൂചകളും ബജറ്റില്‍ വേണ്ടത്രയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha