കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകം! പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാമർശമില്ല: അച്ഛേ ദിന്‍' വരാന്‍ രാജ്യം 25 വര്‍ഷം കൂടി കാത്തിരിക്കണമെന്ന് ശശി തരൂര്‍

ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ശശി തരൂര്‍ എം.പി. പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമേയില്ല.
ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ആ ദിശയിലേക്കാണ് പോകുന്നതെന്ന് വളരെ വ്യക്തമായിട്ടുണ്ട്.
ബജറ്റില്‍ സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ അഭാവത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു
ന്യായമായ ഒരു നിര്‍ദ്ദേശത്തെ തങ്ങള്‍ വിമര്‍ശിക്കില്ലെന്നും അച്ഛേ ദിന്‍' വരാന്‍ രാജ്യം 25 വര്‍ഷം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്ഛേ ദിന്നിനെ കൂടുതല്‍ ദൂരേക്ക് തള്ളിവിടുന്നതായി തോന്നുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























