ആദ്യരാത്രി നവവധുവിനൊപ്പം കഴിഞ്ഞ നവവരൻ പുലർച്ചെ സ്വര്‍ണവും പണവുമായി മുങ്ങി; യുവതിയുടെ വീട്ടുകാരെ പറ്റിച്ചത് സുഹൃത്തിന് അപകടം പറ്റിയെന്ന് പറഞ്ഞ്! ഒടുവിൽ പ്രതിയെ പിടികൂടിയത് ആദ്യഭാര്യയുടെ വീട്ടില്‍ നിന്ന്

വിവാഹ ശേഷം ആദ്യരാത്രി നവ വധുവിനൊപ്പം കഴിഞ്ഞ നവവരൻ പുലർച്ചെ സ്വര്‍ണവും പണവുമായി മുങ്ങി. 30 പവന്‍ ആഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ കായംകുളം സ്വദേശി തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് അടൂര്‍ പൊലീസ് പിടികൂടി.
പഴകുളം സ്വദേശിനിയുമായി ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഇയാളുടെ വിവാഹം കഴിഞ്ഞത്. ശേഷം വധുവിന്റെ വീട്ടില്‍ വിവാഹദിവസം രാത്രി കഴിഞ്ഞ ശേഷം പിറ്റേന്ന് പുലര്‍ച്ചെ 3ന് സുഹൃത്തിന് അപകടം സംഭവിച്ചതായും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് അസറുദ്ദീന്‍ വീട്ടില്‍ നിന്നും പോയി.
പിന്നീട് വിളിച്ചിട്ട് ഫോണ്‍ സ്വിച്ചോഫായ നിലയിലായി. ഇതിനിടെ വീട്ടില്‍ നിന്നും 30 പവനും 2.75 ലക്ഷം രൂപയും കാണാതായതായി വധുവിന്റെ വീട്ടുകാര്‍ കണ്ടെത്തി. ഇതോടെ ഇയാള്‍ക്കെതിരെ പരാതി നല്‍കി. പൊലീസ് വിശ്വാസ വഞ്ചനയ്‌ക്ക് കേസെടുത്തു.
അടൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ആലപ്പുഴ ചേപ്പാട് ഒരു യുവതിയെ രണ്ട് വര്‍ഷം മുന്‍പ് വിവാഹം ചെയ്‌തതായി കണ്ടെത്തി. ആദ്യഭാര്യയുടെ വീട്ടില്‍ പ്രതിയുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ ഇവിടെ നിന്നും അറസ്‌റ്റ് ചെയ്‌തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.
https://www.facebook.com/Malayalivartha