അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ താമരക്കുളത്തെ പ്രസന്ന (52), മക്കളായ ശശികല (34), മീനു (32) എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ ചികിത്സയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിലായിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു. പൊലീസ് മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും പറയുന്നു. ശശികലയും മീനുവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും പൊലീസ് പറഞ്ഞു. നൂറനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























