ഗൂഢാലോചന കേസ്... ദിലീപടക്കമുള്ള കുറ്റാരോപിതര്‍ ഹാജരാക്കിയത് ഏതൊക്കെ ഫോണുകളാണെന്ന് പരിശോധിച്ചതിന് ശേഷം വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ള കുറ്റാരോപിതര്‍ ഹാജരാക്കിയത് ഏതൊക്കെ ഫോണുകളാണെന്ന് പരിശോധിച്ചതിന് ശേഷം വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ ശിവകുമാര്‍ (അനൂപ്) രണ്ടും സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണും ഉള്‍പ്പെടെ ആറ് ഫോണുകളാണ് ഇന്നലെ രാവിലെ 10.15 ന് ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് മുന്നില്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കിയത്.
ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ പരിശോധിക്കാനാണ് നിലവില്‍ സമയം നല്‍കിയിരിക്കുന്നത്. ഏത് ഫോറന്‍സിക് ലാബിലേക്ക് ഫോണ്‍ അയക്കണം എന്നത് സംബന്ധിച്ച് കോടതി വ്യക്തത വരുത്തിയിട്ടില്ല.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) കോടതിയില്‍ പറഞ്ഞു. 2021 ഓഗസ്റ്റ് 31 വരെ ദിലീപ് ഉപയോഗിച്ച ഫോണാണ് കൈമാറാത്തത്. ഈ ഫോണിനെ പറ്റി തനിക്കൊന്നും അറിയില്ല എന്നാണ് ദിലീപ് അവകാശപ്പെടുന്നത്. എന്നാല്‍ 12,100 കോളുകള്‍ വിളിച്ച ഒരു ഫോണിനെപ്പറ്റി അറിയില്ലെന്ന് പറയുന്നതെങ്ങനെയെന്ന് ഡിജിപി ചോദിച്ചു.
കോടതി ഉത്തരവിനെ മറയാക്കി പ്രതികള്‍ പല തെളിവുകളും ഇല്ലാതാക്കിയെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഞങ്ങള്‍ തെളിവുകളും പലതും ശേഖരിച്ചു. കേരളത്തില്‍ മറ്റൊരു പ്രതിക്കും ഇത്രയും ആനുകൂല്യം ലഭിക്കുന്നില്ല. മുന്‍കൂര്‍ ജാമ്യം പോയിട്ട് ജാമ്യം നല്‍കാന്‍ പോലും കഴിയില്ല. സ്വന്തം പ്രവൃത്തികൊണ്ട് തന്നെ കുറ്റക്കാരാണെന്ന് അവര്‍ വീണ്ടും തെളിയിക്കുകയാണ്. കേസ് ഡയറി ഹാജരാക്കാന്‍ തയാറാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദിലീപ് ആരോപിച്ചു. മാധ്യമങ്ങളിലെ പ്രതികരണം വച്ചാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. സാധാരണ പൗരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പോലെ തന്നെ ഇതും പരിഗണിക്കണം. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ദിലീപും മറുപടി പറഞ്ഞു. തന്റെ അമ്മ ഒഴികെ എല്ലാവരേയും പ്രതിയാക്കിയെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ഹാജരാക്കിയ ഫോണുകളില്‍ പ്രോസിക്യൂഷന്റെ ആദ്യ ക്രമനമ്ബറിലുള്ള ഐ ഫോണ്‍ ഉണ്ടായിരുന്നില്ല. പ്രോസിക്യൂഷന്‍ നല്‍കിയ പട്ടികയിലെ 2,3,4 ക്രമനമ്ബറിലുള്ള ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. ഐ ഫോണ്‍ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചു. കേസ് വരുന്നതിനു മുന്‍പ് തന്നെ ഫോണ്‍ മുംബൈയില്‍ കൊടുത്തിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി
മുന്‍പ് ഉപയോഗിച്ചിരുന്ന ഐ ഫോണാണെങ്കില്‍ അത് നിലവില്‍ തന്റെ കൈവശമില്ലെന്നും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























