പ്രാര്‍ത്ഥനയോടെ.... മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.... സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്രതികരിക്കാനും തുടങ്ങി, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൃത്യമാകുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍

പ്രാര്‍ത്ഥനയോടെ.... മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്രതികരിക്കാനും തുടങ്ങി. അപകടനില തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററില്‍നിന്ന് മാറ്റാറായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, വെന്റിലേറ്ററിന്റെ സഹായം മാറ്റിയിരുന്നില്ല. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൃത്യമാകുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉച്ചയോടെയാണ് ശബ്ദങ്ങളോട് വാവ സുരേഷ് പ്രതികരിച്ചുതുടങ്ങിയത്.
തട്ടി വിളിക്കുമ്പോള്‍ തലയനക്കുന്നുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം ക്രമമാകുന്നതിന്റെ സൂചനയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ വിഷം ശരീരത്തിലെത്തിയാല്‍ 24 മുതല്‍ 48 മണിക്കൂര്‍വരെ വളരെ പ്രധാനമാണ്. ഈ സമയംവരെ വെന്റിലേറ്റര്‍ സഹായം തുടരാനാണ് തീരുമാനം.
ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു.ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍വെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്.
" f
https://www.facebook.com/Malayalivartha
























