ക്രൈംബ്രാഞ്ച് ഇന്ന് നേരിട്ട് എത്തും... എന്തും സംഭവിക്കാം! മുന്നിലുള്ളത് ഇന്ന് ഒരൊറ്റ ദിവസം... നിർണായക മണിക്കൂറുകളിൽ ആലുവ കോടതിയിലെ സ്റ്റോർറൂമിൽ സൂക്ഷിച്ചിരിക്കുന്ന ഫോണുകൾ തേടി ഉടനെത്തും.

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രധാന തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക. ഫോണുകൾ ആർക്ക് കൈമാറണമെന്ന കാര്യത്തിൽ കീഴ്‌ക്കോടതി തീരുമാനമെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഫോണുകൾ സംസ്ഥാന സർക്കാരിന് കീഴിലെ ലാബിൽ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിർക്കാനാണ് സാധ്യത. സ്വതന്ത്ര ലാബിൽ പരിശോധന വേണമെന്ന് ഇവർ ആവശ്യപ്പെട്ടേക്കും. ദിലീപ് കൈമാറാത്ത ഫോണും, തിരിച്ചറിയാൻ സാധിക്കാതിരുന്ന ഫോണിന്റെയും കാര്യത്തിലും കീഴ്‌ക്കോടതിയാകും വാദം കേൾക്കുക. ഫോണുകൾ സംബന്ധിച്ച കോടതി വിധി ഇരുകൂട്ടർക്കും ഒരുപോലെ നിർണായകമാണ്.
ഹൈക്കോടതി നിർദേശ പ്രകാരം ഇന്നലെ രാത്രിയോടെയാണ് ഫോൺ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചത്. ഫോൺ പരിശോധിച്ച ശേഷം അതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറും.അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി നാളെ പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. പ്രതികൾക്ക് കോടതി പ്രത്യേക പരിഗണന നൽകുന്നതായി ആക്ഷേപമുയർന്നിട്ടുണ്ടെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടിയിരുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ വാദം നീട്ടി കൊണ്ടുപോകാൻ കഴിയില്ലന്നാണ് കോടതിയുടെ നിലപാട്.
ഇതു കൂടാതെ ഗൂഢാലോചന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിന്റെ വാദം. ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ എത്തിക്കുകയായിരുന്നു. ഫോണുകള്‍ കോടതിയുടെ സ്റ്റോര്‍ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
ഫോണുകള്‍ ഉപയോഗിച്ച കാലഘട്ടവും കോളുകളും അക്കമിട്ട് നിരത്തി പ്രോസിക്യൂഷന്‍
ചോദ്യം ചെയ്യലിനോട് ദിലീപ് നിസ്സഹകരിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ തെളിവുകൾ നിരത്തി പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയായ ദിലീപിന്റേത് ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് സഹകരിക്കില്ലയെന്ന് ദിലീപ് പറയുന്നു. ദിലീപ് അടക്കമുളള പ്രതികള്‍ നിസ്സഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലില്‍ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ കൂട്ടിചേര്‍ത്തു. ഫോണിനെ കേന്ദ്രീകരിച്ചുള്ള വാദമാണ് ഇന്നും കോടതിയില്‍ നടന്നത്. നിലവില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ആണ് ദിലീപ് കൈയ്യില്‍ ഇല്ലായെന്ന് പറയുന്നത്. 1,3, 7 ഫോണുകള്‍ ആണ് ദിലീപ് കോടതിയില്‍ അറിയിച്ചത്. ഏഴ് വര്‍ഷമായി ഉപയോഗിച്ചതെന്ന് പറഞ്ഞു സുരാജ് കൈമാറിയത് ഈ അടുത്ത് മാത്രം ഉപയോഗിച്ച ഫോണാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
സിഡിആര്‍ പരിശോധിച്ചപ്പോഴാണ് ഫോണിന്റെ കാര്യത്തില്‍ സൂരജ് കള്ളം പറയുകയാണ് എന്ന് മനസ്സിലായത്. കേസില്‍ ക്രമനമ്പര്‍ പ്രകാരം മൂന്നാമതുള്ള ഫോണും നിര്‍ണായകമാണ്. അതും കാണാനില്ലായെന്നാണ് ദിലീപ് പറയുന്നത്. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ 9995676722 നമ്പറില്‍ ഉപയോഗിച്ച് ഫോണ്‍ 23.1.2021 മുതല്‍ 31.8.2021 വരെ ഉപയോഗിച്ചിരുന്നതാണ്. 221 ദിവസം ഫോണ്‍ ഉപയോഗിച്ചതിന്റെ സിഡിആര്‍ പൊലീസിന്റെ കൈയ്യിലുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത കാലത്ത് ഉപയോഗിച്ച ഫോണ്‍ ഇല്ല എന്ന് എങ്ങനെയാണ് പറയാനാവുക?.
ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ ഫോണില്‍2075 കോളുകള്‍ ഉണ്ട്. ഈ ഫോണും ഇല്ലാ എന്നാണ് പറയുന്നത്. 23-1-21 മുതല്‍ 20-12-21 വരെയുള്ള കോളുകള്‍ ആണ് സിഡിആര്‍ പ്രകാരം ക്രമനമ്പര്‍ മൂന്നാം ഫോണില്‍ ഉള്ളത്. മൂന്നാം ക്രമനമ്പര്‍ 12000 കോളുകള്‍ എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അന്വേഷണവുമായി സഹകരിക്കണം എന്നത് പ്രധാനം. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ദിലീപിന് സഹകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. ഗൂഢാലോചന നടന്നുവെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ പ്രോസക്യൂഷന്‍ കൈയ്യിലുണ്ട്. ഇവയാകും നാളത്തെ ദിലീപിന് ജാമ്യം കിട്ടുമോ ഇല്ലയോ എന്നുതീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha
























