ഒമിക്രോണിന്റെ ഉപവകഭേദത്തിന് നിലവിലെ വകഭേദത്തെക്കാൾ വ്യാപന ശേഷി; ഇന്ത്യ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാൻ ശേഷിയുള്ള ഒമിക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തി, രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ വീണ്ടും ആശങ്ക വിതച്ച് ഒമിക്രോൺ കേസുകൾ വർധിക്കുകയാണ്. ഇപ്പോഴിതാ ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ഇന്ത്യ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരിക്കുകയാണ്. ഒമിക്രോണിൻറെ നിലവിലെ വകഭേദത്തെക്കാൾ വ്യാപന ശേഷിയാണ് ഉപ വകഭേദത്തിനെന്നാണ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നത്.
ഇതുകൂടാതെ രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാൻ ശേഷിയുള്ള ഒമിക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനം വര്ധിക്കുകയായിരുന്നു. എന്നാൽ അപകടകാരിയല്ലാത്തതിനാൽ തന്നെ രോഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും ആശുപത്രിവാസം ആവശ്യമുള്ളവരും ഗുരുതരാവസ്ഥയിലെത്തുന്നവരും കുറയുകയുണ്ടായി. ഐസിയു, വെന്റിലേറ്റർ ചികിത്സ നൽകേണ്ടവരിലെ എണ്ണം കുറഞ്ഞതും ആശ്വാസമായി മാറിയിരുന്നു.
എന്നാൽ ഈ ആശ്വാസത്തിനിടയ്ക്കാണ് പുതിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘനട രംഗത്തെത്തിയിരിക്കുന്നത്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ഉപവകഭേദം പടർന്നാൽ തന്നെ വീണ്ടും രോഗികളുടെ എണ്ണം കുതിക്കുമെന്നാണ് സൂചന. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളായി മാറിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും നൽകി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ നിലവിലെ ശ്രമം. അതിനിടെ ആശ്വാസം പകർന്ന് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുകയാണ്.
അതേസമയം രോഗമുക്തരാവുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. എന്നാൽ കേരളം കൊവിഡ് പാരമ്യഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇനി കേസുകൾ കുറയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറു ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ ഉള്ളത്. പക്ഷെ ടിപിആർ കുറഞ്ഞു വരുന്നു. എന്നാൽ മരണനിരക്ക് കൂടുന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. കോഴിക്കോട് തന്നെ കഴിഞ്ഞ ദിവസം മരിച്ചവരിൽ രണ്ട് നവജാതശിശുക്കളും ഉൾപ്പെടുന്നുണ്ട്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം കേരളത്തിൽ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,67,847 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 1063 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.
https://www.facebook.com/Malayalivartha
























