ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണം..... നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ഫോണുകള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം, ആലുവ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്

ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണം..... നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ഫോണുകള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം, ആലുവ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്.
അന്വേഷണ സംഘത്തലവനായ എസ്പി മോഹനചന്ദ്രനാണ് കോടതി ചേംബറിലെത്തി അപേക്ഷ നല്‍കിയത്. ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
കോടതി നേരിട്ട് സൈബര്‍ ഫോറന്‍സിക് ലാബിലേക്കയക്കണമെന്നാണ് ആവശ്യം. ദിലീപ് തനിക്കറിയില്ലെന്ന് പറയുന്ന ഐ ഫോണില്‍നിന്നു 2,075 കോളുകള്‍ വിളിച്ചിരുന്നുവെന്നും 2021 ജനുവരി 21 മുതല്‍ ഓഗസ്റ്റ് 31 വരെ 221 ദിവസം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ പരിഗണിക്കും.
"
https://www.facebook.com/Malayalivartha
























