മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.... മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ചര്‍ച്ച നടത്തി ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.... മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ചര്‍ച്ച നടത്തി ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു . എന്നാല്‍ അത്രയും വര്‍ധന ഉണ്ടാകാനിടയില്ലെന്നാണ് സൂചന.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിച്ചാലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി .
ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് രണ്ട് മാസം മുമ്പ് സര്‍ക്കാര്‍ ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നു കാണിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മിനിമം ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് 10 ആക്കണമെന്നാണ് ശിപാര്‍ശ.
"
https://www.facebook.com/Malayalivartha
























