സംസ്ഥാന സര്‍ക്കാറിന്റേത് വെറുംവാക്കാണ്; ഡേറ്റ ക്രമക്കേടാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്; കെ. റെയില്‍ പദ്ധതി സംബന്ധിച്ച പ്രതിപക്ഷ ആരോപണം കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കെ. റെയില്‍ പദ്ധതി സംബന്ധിച്ച പ്രതിപക്ഷ ആരോപണം കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന സര്‍ക്കാറിന്‍റേത് വെറുവാക്കാണ്. ഡേറ്റ ക്രമക്കേടാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍ എന്നിവര്‍ക്ക് പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കെ. റെയില്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
പദ്ധതി റിപ്പോര്‍ട്ടില്‍ സാങ്കേതികമായും സാമ്ബത്തികമായും ഇത് പ്രായോഗികമാണോ എന്ന് കേരളം വ്യക്തമാക്കിയിട്ടില്ല. ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം.പരിസ്ഥിതി പഠനം സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























