കഴിയുന്നത്ര ഉച്ചത്തില്‍ സംസാരിച്ചു ശീലിക്കും; തന്റെ ഘനഗംഭീരമായ ശബ്ദത്തിനു പിന്നിലുള്ള രഹസ്യം; അപൂർവ്വ ശബ്ദത്തിലൂടെ മലയാളികളെ മുഴുവൻ കീഴടക്കിയ പ്രൊഫസർ അലിയാർ പറയുന്നു

ഒരു അപൂർവ്വ ശബ്ദത്തിലൂടെ മലയാളികളെ മുഴുവൻ കീഴടക്കിയ ഒരു വ്യക്തിയാണ് പ്രൊഫസർ അലിയാർ. ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ശബ്ദം കൊണ്ട് നമ്മുടെ മനസ്സില്‍ കയറിപ്പറ്റിയ വ്യക്തിയാണ് നിങ്ങൾ. തന്റെ ശബ്ദത്തിലൂടെ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത വോയിസ് ആര്‍ട്ടിസ്റ്റാണ് പ്രൊഫസര്‍ അലിയാര്‍. കോളജ് അധ്യാപകൻ കൂടിയാണ് ശബ്ദത്തിലൂടെ മലയാളികളെ കീഴടക്കിയ ഈ മനുഷ്യൻ. നാടകാഭിനയരംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തന്റെ ഘനഗംഭീരമായ ശബ്ദത്തിനു പിന്നിലുള്ള രഹസ്യം എന്താണെന്ന് പറഞ്ഞിരിക്കുകയാണ് പ്രൊഫസര്‍ അലിയാർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ … ”പലരും ചോദിക്കാറുണ്ട്, ശബ്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോയെന്ന്. എന്നാല്‍, ശബ്ദം സൂക്ഷിക്കാനായി പ്രത്യേകമായി യാതൊരു ചിട്ടകളും പാലിക്കാത്തയാളാണ് ഞാന്‍. മാത്രമല്ല ശബ്ദത്തെ ഹനിക്കുന്ന പുകവലി പോലുള്ള ശീലങ്ങളുമുണ്ടായിരുന്നു.
ഇപ്പോള്‍ പുകവലിയൊക്കെ നിര്‍ത്തി. നാടകം അവതരിപ്പിക്കുമ്പോള്‍ ആളുകള്‍ കൂടിയിരിക്കുന്ന സ്ഥലത്ത് മൈക്ക് പോലുമില്ലാതെ നെടുങ്കന്‍ ഡയലോഗുകള്‍ ഉച്ചത്തില്‍ പറയേണ്ടിവരും. അതുകൊണ്ട് എല്ലാ നാടകാവതരണത്തിനും തൊട്ടു മുന്‍പായി വോയിസ് കള്‍ച്ചര്‍ അഥവാ ശബ്ദ അഭ്യാസങ്ങള്‍ക്കായി കുറച്ചുസമയം ചെലവിടും. കൂടുതല്‍ നേരം ശബ്ദം പതറാതെ നിലനിര്‍ത്തും. ഒരേ ശ്രുതിസ്ഥാനത്ത് തന്നെ ശബ്ദം നിര്‍ത്തും . കഴിയുന്നത്ര ഉച്ചത്തില്‍ സംസാരിച്ചു ശീലിക്കും.
നാടകാവതരണത്തിന്റെ അന്ന് സംസാരം കുറയ്ക്കാനും ശ്രദ്ധിക്കും. വാക്കുകളുടെ ഉച്ചാരണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. പ്രത്യേകിച്ച് ഡോക്യുമെന്ററി വിവരണം ഒക്കെ ചെയ്യുമ്പോള്‍. ഒറ്റത്തവണ കേള്‍ക്കുമ്പോഴേ പറയുന്നതിന്റെ അര്‍ഥം ആളുകള്‍ക്ക് മനസ്സിലാകണം. അതിന്, ആ അര്‍ഥം മനസ്സിലാകുന്ന മോഡുലേഷനില്‍ പറയണം. മലയാളം അധ്യാപകനായിരുന്നതുകൊണ്ട്, സാഹിത്യം പഠിച്ചതു കൊണ്ട് എനിക്കു കിട്ടിയ അധിക ഗുണമാണത് എന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha
























