മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന തരം പോസ്‌റ്റ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു; സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന തരം പോസ്‌റ്റ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്‌തതിന് സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. പൊതുഭരണ വകുപ്പിലെ അറ്റന്റന്റായ മണിക്കുട്ടന്‍.എയ്‌ക്കാണ് സസ്‌പെന്‍ഷന്‍.
സെക്രട്ടറിയേറ്റിലെ അറ്റന്റര്‍മാരുടെ ഗ്രൂപ്പിലാണ് മണിക്കുട്ടന്‍ പോസ്റ്റിട്ടത്. ഇതിനെതിരെ ചില ജീവനക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ് അച്ചടക്ക നടപടിയുണ്ടായത്. കൊലപാതക രാഷ്‌ട്രീയത്തെ വിമര്‍ശിക്കുന്ന തരം പോസ്‌റ്റാണ് മണിക്കുട്ടന്‍ പങ്കുവച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ മണിക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്‌ത് ഉത്തരവിറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























