കെ.റെയിൽ പദ്ധതി രേഖ തട്ടികൂട്ടിയുണ്ടാക്കിയതാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും; കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കും അത് മനസിലായതിനാൽ അവരത് ചവറ്റു കൊട്ടയിലെറിഞ്ഞു; കിട്ടാൻ പോകുന്ന കമ്മീഷൻ മുന്നിൽ കണ്ട് നിലപാട് സ്വീകരിക്കുന്നവരിൽ നിന്ന് ബി.ജെ.പി വിരുദ്ധത കണ്ട് പഠിക്കേണ്ട ഗതികേട് യു.ഡി.എഫിന് വന്നിട്ടില്ലെന്ന് ഫാത്തിമ താഹിലിയ

കെ.റെയിൽ പദ്ധതി രേഖ തട്ടികൂട്ടിയുണ്ടാക്കിയതാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്ന പ്രതികരണവുമായി ഫാത്തിമ താഹിലിയ. കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കും അത് മനസിലായതിനാൽ അവരത് ചവറ്റു കൊട്ടയിലേറിഞ്ഞുവെന്നും അവർ വ്യക്തമാക്കി. അവർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കെ.റെയിൽ പദ്ധതി രേഖ തട്ടികൂട്ടിയുണ്ടാക്കിയതാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കും അത് മനസിലായതിനാൽ അവരത് ചവറ്റു കൊട്ടയിലേറിഞ്ഞു. സി.പി.എമ്മിന്റെ സൈബർ സേനക്ക് ഇന്ന് ഓവർടൈം ഡ്യൂട്ടിയാണ്. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നെ എന്ന നിലവിളിയാണ് ഇനി കേൾക്കാൻ പോകുന്നത്.
ബി.ജെ.പി കെ.റെയിലിനെ എതിർക്കുന്നു എന്ന ഒറ്റ കാരണത്താൽ ആ ജനവിരുദ്ധ പിന്തിരിപ്പൻ പദ്ധതിയെ അനുകൂലിക്കേണ്ട ഗതികേട് യു.ഡി.എഫിനില്ല. ബി.ജെ.പി എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കിയല്ല, യു.ഡി.എഫ് രാഷ്ട്രീയ നിലപാട് സ്വീകരിക്കാറുള്ളത്, ആ വിഷയത്തിലെ മെറിറ്റ് നോക്കിയാണ്. കിട്ടാൻ പോകുന്ന കമ്മീഷൻ മുന്നിൽ കണ്ട് നിലപാട് സ്വീകരിക്കുന്നവരിൽ നിന്ന് ബി.ജെ.പി വിരുദ്ധത കണ്ട് പഠിക്കേണ്ട ഗതികേട് യു.ഡി.എഫിന് വന്നിട്ടില്ല.
https://www.facebook.com/Malayalivartha
























