ലത്തീന്‍ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം സ്ഥാനമൊഴിയുന്നു; ഡോ. തോമസ് നെറ്റോ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പ് ആകും

ലത്തീന്‍ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം വിമരിക്കല്‍ പ്രഖ്യാപിച്ചു. പാളയം സെന്റെ ജോസഫ്സ് കത്തീഡ്രല്‍ ദേവാലയത്തിലെ ചടങ്ങിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനം സ്വയമൊഴിയുന്നത്.
മാര്‍ച്ച് 11 ന് 75 വയസ് പൂര്‍ത്തിയാവുന്ന താന്‍ മാര്‍ച്ച് 10 മുതല്‍ അതിരൂപത മന്ദിരത്തില്‍ നിന്ന് അതിരൂപത സെമിനാരിയിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങള് എടുക്കാനുള്ള അവകാശവും ഉത്തരവാദിത്വവും സാമ്ബത്തിക കാര്യങ്ങളുടെ മേല്നോട്ടവും സഹായമെത്രാന് വഹിക്കുമെന്ന് സൂസപാക്യം അറിയിച്ചു. കഴിഞ്ഞവര്ഷം, അദ്ദേഹം ചുമതലകളില് നിന്ന് ഒഴിയാന് സന്നദ്ധത അറിയിച്ചിരുന്നു. പുതിയ ആര്‍ച്ച് ബിഷപ്പ് ആയി ഡോ. തോമസ് നെറ്റോയുടെ പേര് ചടങ്ങില്‍ സൂസൈപാക്യം പ്രഖ്യാപിച്ചു. 32 വര്‍ഷം പദവി വഹിച്ച ശേഷമാണ് സൂസൈപാക്യം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha
























