പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; കേസിൽ മധ്യവയസ്കന് അറസ്റ്റിൽ

കണ്ണനല്ലൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച മധ്യവയസ്കന് അറസ്റ്റില്‍.നെടുമ്ബന ലക്ഷ്മി ഭവനില്‍ രാധാകൃഷ്ണന് (53) ആണ് പിടിയിലായത്. പോക്സോ പ്രകാരം ആണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കണ്ണനല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സജീവ്, എ.എസ്.ഐ സതീശന്, സി.പി.ഒമാരായ സുധ, ജീസ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























