കേരളം സർക്കാർ ഒരുപാട് ആഗ്രഹിച്ച, രണ്ടു ലക്ഷം കോടി ചെലവിൽ പൂർത്തി ആകുന്ന കെ റയിൽ എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് പോവുമോ ? ഒടുവിൽ കെ റയിൽ വഴി മൂന്നു കൊല്ലത്തിനു ഇടയിൽ വണ്ടി ഓടുമോ ? നിർണ്ണായകമായ ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

സംസ്ഥാന സർക്കാരിന്റെ കെ റയിൽ (സിൽവർ ലൈൻ) പദ്ധതിയ്ക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളം സർക്കാർ ഒരുപാട് ആഗ്രഹിച്ച, രണ്ടു ലക്ഷം കോടി ചെലവിൽ പൂർത്തി ആകുന്ന കെ റയിൽ എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് പോവുമോ ?
ഒടുവിൽ കെ റയിൽ വഴി മൂന്നു കൊല്ലത്തിനു ഇടയിൽ വണ്ടി ഓടുമോ ? എന്താണ് നിങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. സംസ്ഥാന സർക്കാരിന്റെ കെ റയിൽ (സിൽവർ ലൈൻ) പദ്ധതിയ്ക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.
പദ്ധതിയുടെ പരിസ്ഥിതി പഠനം നടത്തിയിട്ടില്ല, സാമ്പത്തികവും സാങ്കേതികവുമായി പദ്ധതി പ്രായോഗികമാണോയെന്ന കാര്യവും വ്യക്തമല്ലെന്ന് കേന്ദ്രസർക്കാർ. ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്ക് , സാമ്പത്തിക ബാധ്യത എത്രമാത്രം വരും , എപ്പോൾ മുതൽ മുടക്കു തിരിച്ചു കിട്ടും തുടങ്ങിയവ അതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണു പറയുന്നത് .
അതാണ് കേന്ദ്രം കെ റയലിന് അനുമതി നിലവിൽ കൊടുക്കാത്തത് . പക്ഷെ കേന്ദ്ര സർക്കാരിന്റെ അനുവാദം കിട്ടാതെ യാണോ പലയിടത്തും കല്ലിട്ടതും , ഓരോരുത്തരുടെ വീട്ടിലോട്ടു വന്നതും ഒഴിയാൻ പറഞ്ഞതും എന്നൊരു സംശയം എനിക്ക് ബാക്കി ആവുന്നു . ഇന്നലത്തെ കേന്ദ്ര ബഡ്‌ജറ്റ് പ്രകാരം , പുതുതായി 200 KM വേഗതയിൽ പോകുന്ന നൂറോളം പുതിയ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട് .
കേരളത്തിൽ നിലവിലുള്ള പാളങ്ങൾ നവീകരിചു അതിലൂടെയുള്ള ട്രെയിൻ ആണ് ഈ പദ്ധതി . ആരെയും കുടിയൊഴിപ്പിക്കാതെ , ചെറിയ സാമ്പത്തിക ബാധ്യത മാത്രം വരുന്ന പദ്ധതി തുടക്കമിട്ടു കഴിഞ്ഞു . നിലവിൽ ബുള്ളറ്റ് ട്രെയിൻസ് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ വൻ വിജയമായി ഇന്ത്യൻ റെയിൽവേ നടത്തുന്നുണ്ട് .
ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളം സർക്കാർ ഒരുപാട് ആഗ്രഹിച്ച, രണ്ടു ലക്ഷം കോടി ചെലവിൽ പൂർത്തി ആകുന്ന കെ റയിൽ എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് പോവുമോ ? ഒടുവിൽ കെ റയിൽ വഴി മൂന്നു കൊല്ലത്തിനു ഇടയിൽ വണ്ടി ഓടുമോ ? എന്താണ് നിങ്ങളുടെ അഭിപ്രായം .?
https://www.facebook.com/Malayalivartha
























