പഞ്ചാബ്, ഉത്തർ പ്രദേശ്, ഗോവാ, മണിപ്പൂർ , ഉത്തരാഞ്ചൽ സംസ്ഥാനങ്ങളിൽ നിയമസഭാ ഇലെക്ഷൻ നടക്കുന്നു എങ്കിലും ഉത്തർ പ്രദേശിലെ ഫലം ആകും എല്ലാവരും ഉറ്റു നോക്കുന്നത്; ഇന്ന് നമ്മുക്ക് ഉത്തർ പ്രദേശ് ഫലത്തിൽ പ്രവചനം നടത്താം; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

രാഷ്ട്രീയപരമായ വിഷയങ്ങളിലും തൻറേതായ അഭിപ്രായങ്ങൾ പറയുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. പഞ്ചാബ്, ഉത്തർ പ്രദേശ്, ഗോവാ, മണിപ്പൂർ, ഉത്തരാഞ്ചൽ സംസ്ഥാനങ്ങളിൽ നിയമസഭാ ഇലക്ഷൻ നടക്കുന്നു എങ്കിലും ഉത്തർ പ്രദേശിലെ ഫലം ആകും എല്ലാവരും ഉറ്റു നോക്കുന്നത് എന്നദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. പഞ്ചാബ്, ഉത്തർ പ്രദേശ്, ഗോവാ, മണിപ്പൂർ , ഉത്തരാഞ്ചൽ സംസ്ഥാനങ്ങളിൽ നിയമസഭാ ഇലെക്ഷൻ നടക്കുന്നു എങ്കിലും ഉത്തർ പ്രദേശിലെ ഫലം ആകും എല്ലാവരും ഉറ്റു നോക്കുന്നത് . ഇന്ന് നമ്മുക്ക് ഉത്തർ പ്രദേശ് ഫലത്തിൽ പ്രവചനം നടത്താം . 2017 ൽ ആകെയുള്ള 403 സീറ്റ്സ് നിന്നും 325 സീറ്റ് നേടി ബിജെപി ജയിച്ചാണ് യോഗി ജി മുഖ്യമന്ത്രി ആയത് .
അഞ്ചു വർഷത്തിന് ശേഷം ആ വിജയം ആവർത്തിക്കുമോ , അതല്ല SP (സമാജ്‌വാദി പാർട്ടി ) ക്കു വേണ്ടി അഖിലേഷ് ജി അത്ഭുദ പ്രകടനം വല്ലതും കാഴ്ച വെക്കുമോ എന്നാണു അറിയേണ്ടത് . പണ്ട് അവിടെ ഭരിച്ച മായാവതി ജിയുടെ ബിഎസ്‌പി പ്രിയങ്കാ ജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് താരതമ്യേനാ ദുർബലർ ആയാണ് കാണപ്പെടുന്നത് . കഴിഞ്ഞ തവണ വെറും 19 ആണ് ബിഎസ്‌പി , വെറും 6 സീറ്റിലെ കോൺഗ്രസ് കിട്ടിയുള്ളൂ .
54 നേടിയ SP ആണ് പ്രതിപക്ഷം . 24 കോടിയിൽ അധികം ജനസംഖ്യയുള്ള ഒരു സംസ്ഥാനം ഭരിക്കുക എന്നത് ഒട്ടും എളുപ്പമല്ല . കഴിഞ്ഞ അഞ്ചു വർഷത്തിന് ഇടയിൽ ക്രൈം കുറച്ചതും , നിരവധി എക്സ്പ്രസ്സ് വേ കൊണ്ട് വന്നതും , കുറെ ഇന്റർനാഷണൽ കമ്പനി നിരവധി പുതിയ ഫാക്ടറീസ് തുടങ്ങി ആയിരങ്ങൾക്ക് ജോലി കൊടുത്തു എന്നതും , നോയ്ഡ യിലെ വലിയ ഫിലിം സിറ്റി എന്നിവ ഒക്കെയാണ് യോഗി ജിക്ക് എടുത്തു പറയുവാൻ ഉള്ളത്.
എന്നാൽ ജനങ്ങൾ പ്രതീക്ഷിച്ച വികസനം വന്നില്ല എന്നാണു പ്രതിപക്ഷമായ SP യുടെ വാദം. ഏതായാലും സാധാരണ ഗതിയിൽ ഏതൊരു സർക്കാരിനും ഉണ്ടാകാവുന്ന ഭരണ വിരുദ്ധ തരംഗം ഇവിടെയും പ്രതീക്ഷിക്കാം എങ്കിലും ബിജെപി തന്നെ നേരിയ ഭൂരിപക്ഷത്തിൽ എങ്കിലും ഭരണം നിലനിർത്താം എന്നാണു എന്റെ നിരീക്ഷണം .എസ്പി മികവ് പുലർത്താം .
എന്നാൽബിഎസ്‌പി , കോൺഗ്രസ് പാർട്ടിസ് മറ്റൊന്നും നോക്കാതെ ഒറ്റകെട്ടായി എസ പി ക്കു ഒപ്പോം നിന്നിരുന്നെങ്കിൽ ചിലപ്പോൾ ഭരണമാറ്റത്തിനു നേരിയ സാധ്യത വന്നേനെ . നിരവധി നേതാക്കൾ അങ്ങോട്ടും ഇങ്ങോട്ടും മാറി കളിച്ചു . സീറ്റ് നിഷേധിച്ചാണ് പലർക്കും പാർട്ടി വിടുവാൻ കാരണം . യാദവ വിഭാഗത്തെ അഖിലേഷ് ജിയുടെ പാർട്ടി എത്രമാത്രം കൂടെ നിർത്തും എന്ന് നോക്കാം . യോഗി ജിയുടെ ഇമേജ് എത്രത്തോളം വോട്ടായി മാറും എന്ന് ബിജെപിയും നോക്കുന്നു .
ബിഎസ്‌പി കഴിഞ്ഞതിനേക്കാൾ മോശം പ്രകടനം ആകും ഇത്തവണ കാഴ്ചവെക്കുക . കോൺഗ്രസ് കഷ്ടപെട്ടാൽ കഴിഞ തവണത്തെ സീറ്റ് നിലനിറുത്താൻ ആകും . മറ്റു കുഞ്ഞൻ പാർട്ടികൾക്ക് ഒന്നും ഉത്തർ പ്രദേശിൽ ഒരു റോളും ഇല്ല . (വാൽകഷ്ണം .. അടുത്ത ലോകസഭാ ഫലത്തിന്റെ ഒരു ദിശാ സൂചകമായി വേണമെങ്കിൽ നമ്മുക്ക് യു പി റിസൾട്ട് എടുക്കാം .. )നാളെ .. പഞ്ചാബ് നിയമസഭാ .. ഏതു പാർട്ടിക്ക് സാധ്യതാ ..എന്റെ കിടിലൻ നിരീക്ഷണം പ്രതീക്ഷിക്കുക .
https://www.facebook.com/Malayalivartha
























