1971-ൽ ഇന്ദിരാഗാന്ധിയുടെ നായകത്വത്തിൽ ഇന്ത്യൻ സൈന്യം നേടിയ അവിസ്മരണീയ വിജയത്തിൻ്റെ ഓർമകൾ പോലും ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി ഭരണകൂടം നടത്തിയത്; ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച കെടാവിളക്കൊന്നിനെയാണ് രാജ്യത്തിൻ്റെ ചരിത്രവും പാരമ്പര്യവും എന്തെന്നറിയാത്ത ചില വിരുദ്ധശക്തികൾ കഴിഞ്ഞദിവസങ്ങളിൽ അണച്ചത്; ആരോപണവുമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ

ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച കെടാവിളക്കൊന്നിനെയാണ് രാജ്യത്തിൻ്റെ ചരിത്രവും പാരമ്പര്യവും എന്തെന്നറിയാത്ത ചില വിരുദ്ധശക്തികൾ കഴിഞ്ഞദിവസങ്ങളിൽ അണച്ചത്. 1971-ൽ ഇന്ദിരാഗാന്ധിയുടെ നായകത്വത്തിൽ ഇന്ത്യൻ സൈന്യം നേടിയ അവിസ്മരണീയ വിജയത്തിൻ്റെ ഓർമകൾ പോലും ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി ഭരണകൂടം നടത്തിയത്. ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച കെടാവിളക്കൊന്നിനെയാണ് രാജ്യത്തിൻ്റെ ചരിത്രവും പാരമ്പര്യവും എന്തെന്നറിയാത്ത ചില വിരുദ്ധശക്തികൾ കഴിഞ്ഞദിവസങ്ങളിൽ അണച്ചത്. 1971-ൽ ഇന്ദിരാഗാന്ധിയുടെ നായകത്വത്തിൽ ഇന്ത്യൻ സൈന്യം നേടിയ അവിസ്മരണീയ വിജയത്തിൻ്റെ ഓർമകൾ പോലും ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി ഭരണകൂടം നടത്തിയത്.
അമേരിക്ക ഉൾപ്പെടെയുള്ള ലോകത്തിലെ വൻശക്തികളിൽ ഇന്ത്യയുടെ കീർത്തിയും അന്തസ്സും ഉയർത്തിയ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ ഓർമ്മകളായിരുന്നു ഡൽഹി ഇന്ത്യഗേറ്റിലെ "അമർ ജവാൻ ജ്യോതി " അരനൂറ്റാണ്ട് കാലം രാജ്യത്തിൻ്റെയും സൈനികരുടെയും അഭിമാനമായി ഇന്ത്യ ഗേറ്റിൽ ജ്വലിച്ചുനിന്ന ദീപശിഖയെ രാജ്യം ഭരിക്കുന്നവർ എടുത്ത് മാറ്റിയപ്പോൾ, കോൺഗ്രസ് ഈ രാജ്യത്തെയും രാജ്യത്തിൻ്റെ ധീര സൈനികരെയും സ്നേഹിക്കുന്നവരോട് ഒരു വാക്ക് പറഞ്ഞിരുന്നു, "ഒരിക്കൽ കൂടി ഞങ്ങളാ ദീപം ജ്വലിപ്പിച്ചിരിക്കുമെന്ന് ."
സൈനികരെ അപമാനിച്ച് കൊണ്ട് കേന്ദ്ര ഭരണകൂടം കെടുത്തിയ ആ അനശ്വര ദീപം വീണ്ടും തെളിയുകയാണ്. "ഛത്തീസ്ഗഡ് അമർജവാൻ ജ്യോതി'' എന്ന സ്മാരകത്തിലൂടെ. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡിന്റെ തലസ്ഥാനമായ റായ്പ്പൂരിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ നേതൃത്വത്തിൽ ശ്രീ.രാഹുൽ ഗാന്ധി നാളെ അതിന് തറക്കല്ലിടുകയാണ്. ഇന്നലെകളിൽ കോൺഗ്രസ് അത് തെളിയിച്ചെങ്കിൽ നാളെയും ആ കെടാവിളക്ക് ഈ മണ്ണിലുണ്ടാകും. "അമർ ജവാൻ ജ്യോതി " വീണ്ടും ഈ മണ്ണിൽ ഉയരും.
https://www.facebook.com/Malayalivartha
























