പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുപ്പിലേക്ക് പോകാനുള്ള ഘട്ടമായിട്ടില്ല; എന്നാല്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്; തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കെ- റെയിലിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കെ- റെയിലിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുപ്പിലേക്ക് പോകാനുള്ള ഘട്ടമായിട്ടില്ല. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കെ- റെയിലിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കിയത്. പദ്ധതിയുടെ സൂഷ്മ വിശദാംശങ്ങള്‍ പോലും ഉള്‍പ്പെടുന്നതാകണം ഡി.പി.ആര്‍.
എന്നാല്‍ പദ്ധതിയുടെ സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക വശങ്ങളൊന്നും ഡി.പി.ആറില്‍ ഇല്ല. കെ- റെയില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ പദ്ധതിയാണെന്ന് പ്രതപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഒരു പഠനവും നടത്താതെയുള്ള അബദ്ധ പഞ്ചാംഗമാണ് ഡി.പി.ആര്‍. പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുപ്പിലേക്ക് പോകാനുള്ള ഘട്ടമായിട്ടില്ല.
എന്നാല്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. സ്ഥലം ഏറ്റെടുത്താലെ വായ്പ എടുക്കാനാകൂ. അവിടെയാണ് കമ്മീഷന്റെയും അഴിമതിയുടെയും സാധ്യതകളുള്ളത്. അതുകൊണ്ടാണ് അനാവശ്യമായ ധൃതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയത്.
https://www.facebook.com/Malayalivartha
























