കെ റെയിൽ കല്ലിന് മലയാളിയുടെ ജീവനും സ്വത്തിനും ഉള്ളതിനേക്കാൾ വില കല്പിച്ച് സമരം ചെയ്ത പാവങ്ങളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാട്ടിയ ഇടത് സർക്കാർ ജനങ്ങളോട് മാപ്പു പറയണം; നിങ്ങളിട്ട കല്ലിന് പുല്ലു വില പോലും ഇല്ലെന്ന് ഇതാ ബോധ്യപ്പെട്ടിരിക്കുന്നു; പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി

കെ റെയിൽ കല്ലിന് മലയാളിയുടെ ജീവനും സ്വത്തിനും ഉള്ളതിനേക്കാൾ വില കല്പിച്ച് സമരം ചെയ്ത പാവങ്ങളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാട്ടിയ ഇടത് സർക്കാർ ജനങ്ങളോട് മാപ്പു പറയണം . നിങ്ങളിട്ട കല്ലിന് പുല്ലു വില പോലും ഇല്ലെന്ന് ഇതാ ബോധ്യപ്പെട്ടിരിക്കുന്നു .
കെ റെയിലിനെ കേന്ദ്രസർക്കാർ തടഞ്ഞിരിക്കുകയാണ് . ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സംസ്ഥാന സർക്കാരും സിപിഎം നേതാക്കളും ആവർത്തിച്ച് അവകാശപ്പെട്ടിരുന്നത് കെ റെയിലിന് കേന്ദ്രാനുമതി ഉണ്ടെന്നാണ് . അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നു .
സിൽവർ ലൈൻ ഡിപിആർ അപൂർണമാണെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം ഇന്ന് പാർലമെന്റിൽ അറിയിച്ചു . ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഡിപിആറിൽ ഇല്ല. ഏറ്റെടുക്കേണ്ട റെയിൽവേ, സ്വകാര്യ ഭൂമിയുടെ കണക്ക് കാണിച്ചിട്ടില്ല , പരിസ്ഥിതി പഠനം നടത്തിയിട്ടില്ല.
ഇതെല്ലാം പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാനാകൂ എന്നും കേന്ദ്രം വ്യക്തമാക്കി . കെ റെയിൽ കല്ലിന് മലയാളിയുടെ ജീവനും സ്വത്തിനും ഉള്ളതിനേക്കാൾ വില കല്പിച്ച് സമരം ചെയ്ത പാവങ്ങളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാട്ടിയ ഇടത് സർക്കാർ ജനങ്ങളോട് മാപ്പു പറയണം. നിങ്ങളിട്ട കല്ലിന് പുല്ലു വില പോലും ഇല്ലെന്ന് ഇതാ ബോധ്യപ്പെട്ടിരിക്കുന്നു .
https://www.facebook.com/Malayalivartha
























