Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

താങ്കൾ ഈ നാടിന്റെ ടൂറിസം മന്ത്രിയാണ്; താങ്കൾ യുവാക്കളുടെ പ്രതിനിധിയാണ്; ടൂറിസം മന്ത്രി എന്ന നിലയിൽ കേരളത്തിലെ ടൂറിസം സാധ്യത വികസിപ്പിക്കുവാനുള്ള അങ്ങയുടെ പ്രവർത്തനങ്ങൾക്കുള്ള ഒരു വെല്ലുവിളിയെ പറ്റിയാണ് എനിക്ക് പറയാനുള്ളത്; കേരളത്തിന്റെ ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് തുറന്ന കത്തെഴുതി രാഹുൽ മാങ്കൂട്ടത്തിൽ

02 FEBRUARY 2022 09:55 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് തുറന്ന കത്തെഴുതി രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ കത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ; ബഹുമാനപ്പെട്ട കേരളത്തിന്റെ ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ്, രാഷ്ട്രീയമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും, അത്തരത്തിലുള്ള ഒരു രാഷ്ട്രീയ വേർതിരുവിലുമല്ല ഇതെഴുതുന്നത്.

ഈ കുറിപ്പ് താങ്കളുടെ പേരിൽ എഴുതുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ് , ഒന്ന് താങ്കൾ ഈ നാടിന്റെ ടൂറിസം മന്ത്രിയാണ്, രണ്ട് താങ്കൾ യുവാക്കളുടെ പ്രതിനിധിയാണ്. ടൂറിസം മന്ത്രി എന്ന നിലയിൽ കേരളത്തിലെ ടൂറിസം സാധ്യത വികസിപ്പിക്കുവാനുള്ള അങ്ങയുടെ പ്രവർത്തനങ്ങൾക്കുള്ള ഒരു വെല്ലുവിളിയെ പറ്റിയാണ് എനിക്ക് പറയാനുള്ളത്.

നമ്മുടെ നാട്ടിലെ "കുട്ടൻപിള്ള പോലീസ് " എന്ന ബോറന്മാർക്ക് ഈ 2022 ലും കുറവില്ല എന്നത് അത്യധികം നിരാശാജനകമാണ്. ക്രമസമാധാനപാലനത്തേക്കാൾ ഇക്കൂട്ടർക്ക് താല്പര്യം, അക്രമപാലനവും, പോലീസിനേക്കാൾ മോറൽ പോലീസിംഗുമൊക്കെയാണ്.

മീശ പിരിക്കലും, വിരട്ടലും, ഭാഷ പോലും തരിച്ചു പോകുന്ന അസഭ്യവർഷവും, ഗരുഡൻ പറത്തലും തൊട്ട് പല തരം തേർഡ് ഡിഗ്രി എന്ന ഓമന പേരിലെ തേർഡ്റൈറ്റ് തോന്നിവാസങ്ങളും ഇക്കാലത്തും ആചാരം പോലെയവർ പാലിച്ചു പോകുന്നു. ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിലേക്ക് വന്ന ഒരു വിദേശ പൗരനോട് കോവളത്ത് വെച്ച് ചെയ്ത അധികാര ആഭാസം കാരണം നാട് തന്നെ നാണിച്ചു നിന്ന സംഭവം താങ്കളുടെ ഓർമയിൽ കാണും.

പൊതുവെ യാത്രികരോട്, അത് വിദേശിയായാലും സ്വദേശിയായാലും ഈ കുട്ടൻ പിള്ളമാർക്ക് ഒരു തരം ഫ്രസ്ട്രേഷനാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ പെരിന്തൽമണ്ണ ടൗണ്ടിൽ 22 കിലോമീറ്റർ യാത്ര ചെയ്ത് ചായ കുടിക്കാൻ എത്തിയ 6 ചെറുപ്പക്കാർക്ക് പോലീസ് വക ഫ്രീ ചായ എന്ന വാർത്ത കണ്ണിൽ ഉടക്കിയപ്പോൾ തന്നെ ഒരു പന്തികേട് തോന്നി.

രാത്രികാലത്ത് 22 കിലോമീറ്റർ യാത്ര ചെയ്ത് ചായ കുടിക്കുവാൻ എത്തിയതിനെ ചോദ്യം ചെയ്ത്, അത് വിശ്വസിനീയമല്ല എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അതിനു ശേഷം പ്രായപൂർത്തിയായ ആ ചെറുപ്പക്കാരുടെ വീട്ടിൽ വിളിക്കുന്നു. അതിന് ശേഷം അവരെ കൊണ്ട് ചായ തയ്യാറാക്കി കുടിപ്പിക്കുന്നു. ചായ കുടിക്കുമ്പോഴത്രയും 22 km യാത്ര ചെയ്തു ചായയ്ക്ക് എന്ന് പറഞ്ഞ് പരിഹസിക്കുന്നു.

പെരിന്തൽമണ്ണ Sl യുടെ മോറൽ ചായ പോലീസിംഗ് നടക്കുന്നതിനടയിൽ മറ്റൊരു "ഹെഡ് കോൺസ്റ്റബിൾ കുട്ടൻ പിള്ളയുടെ " മാസ് ഡയലോഗുണ്ട്, 'ചായയുണ്ടാക്കാൻ തന്നെ അറിയില്ല' ബഹുമാനപ്പെട്ട മിനിസ്റ്റർ, രാത്രി കാലത്ത് പുറത്തിറങ്ങുന്ന എല്ലാ ചെറുപ്പക്കാരെയും ഇങ്ങനെ സംശയത്തോടെ മാത്രം നോക്കിയാൽ നമ്മൾ എത്ര പതിറ്റാണ്ട് പിന്നിലേക്ക് പോകും ?

22 KM ചായ കുടിക്കുവാൻ വേണ്ടി യാത്ര ചെയ്യുവാൻ പാടില്ലായെന്ന് IPC യിൽ പറയുന്നുണ്ടോ? ചായ കുടിക്കുവാൻ പരമാവധിയെത്ര ദൂരമെന്ന് പോലീസ് മാന്വലിൽ പറയുന്നുണ്ടോ? ചായ കുടിക്കുവാൻ വന്നതാണ് എന്ന് പറയുമ്പോൾ സംശയം തോന്നിയെന്നതിന്റെ യുക്തിയെന്താണ് ? സംശയം തോന്നിയവരെ സ്റ്റേഷനിൽ എത്തിച്ച് ചായ ഉണ്ടാക്കിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ?

എല്ലാവർക്കും ചായ ഉണ്ടാക്കുവാൻ അറിയണം എന്ന് ഭരണഘടനയിൽ പറയുന്നുണ്ടോ? സംഭവം പാളി എന്ന് മനസ്സിലായപ്പോൾ, സംഭവത്തിനെ പോസിറ്റിവ് വാർത്തയാക്കുവാൻ " പോലീസ് വക മധുരമുള്ള ചായ " എന്ന ടാഗ് സൃഷ്ടിച്ച് നന്മ നിറഞ്ഞ ശ്രീനിവാസൻ ആകുവാനുളള പോലീസ് ശ്രമം പ്രത്യേകം എടുത്ത് പറയണം.

മിനിസ്റ്റർ, നമ്മുക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ചായ വേണ്ട, നീതി മതി.... ചായ നമുക്ക് നല്ല ചായക്കടയിൽ പോയി തന്നെ കുടിക്കാം.... ഈ ഹരാസ്മെന്റ് നടക്കുമ്പോൾ, മാസ്ക് മാറ്റി ആ വീഡിയോ പിടിക്കുമ്പോൾ ആ ചെറുപ്പക്കാരുടെ മുഖത്ത് വിരിയുന്ന നിസംഗതയും, നിരാശയും, അഭിമാനക്ഷതവും നമ്മുടെ പരാജയമാണ്. ഇത്തരം കൂട്ടൻ പിള്ളമാരെ നിലയ്ക്ക് നിർത്തുവാൻ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends