കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട! 22 യാത്രക്കാരില്‍ നിന്നും പിടികൂടിയത് 23 കിലോ സ്വര്‍ണം; സ്വര്‍ണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയില്‍

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. സ്വര്‍ണവുമായി വന്നവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായി.
ഗള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍തോതില്‍ സ്വര്‍ണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha
























