പുല്ലൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരൂര്‍ പുല്ലൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ രണ്ടത്താണി നെല്ലിക്കപ്പറമ്ബില്‍ മൂസ (49) ആണ് മരിച്ചത്.പുല്ലൂര്‍ കോര്‍ട്ടേഴ്സ് പടിയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം. പുല്ലൂരില്‍ നിന്നും തുവ്വക്കാട് ഭാഗത്തേക്ക് പോകുന്ന കാറും എതിര്‍ ദിശയില്‍ വന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ മൂസയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.പിതാവ്: പരേതനായ അലവി. മാതാവ്: ആയിശു. ഭാര്യ: സുബൈദ. മക്കള്‍: നജ്മുന്നിസ, നാജിയ, സ്വാലിഹ് മരുമക്കള്‍: സമീര്‍, മുഹ്സിന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, മുസ്തഫ, ഷറഫുദ്ധീന്‍, ഷിഹാബ്, ഫാത്തിമ, കദിയാമു, മൈമൂന, ഹഫ്സത്ത്.
https://www.facebook.com/Malayalivartha
























