പാര്‍ട്ടി വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങി; യുവാവിനെ സി ഐ ടി യു തൊഴിലാളികള്‍ ക്രൂരമായി മർദിച്ചു; തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

പാര്‍ട്ടി വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങിച്ച യുവാവിനെ സി ഐ ടി യു തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ മാതമംഗലത്ത് നോക്കുകൂലി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്താണ് സംഘര്‍ഷം നടന്നത്. അഫ്സലിനാണ് മര്‍ദ്ദനമേറ്റത്. നോക്കുകൂലി വിഷയവുമായി ബന്ധപ്പെട്ട് സി ഐ ടി യുക്കാര്‍ ഒരു കടയില്‍ നിന്ന് സാധനം വാങ്ങുന്നത് വിലക്കിയിരുന്നതായും എന്നാല്‍ അതേ കടയില്‍ നിന്നും സാധനം വാങ്ങിയതിനാലാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അഫ്സല്‍ പറഞ്ഞു. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ യുവാവിനെ അഫ്സലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രജീഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് അഫ്സല്‍ പറയുന്നു. അതേസമയം അഫ്സല്‍ സമരം പൊളിക്കാനെത്തിയതിനാലാണ് മര്‍ദ്ദിച്ചതെന്ന് യൂണിയന്‍ സെക്രട്ടറി വിശദീകരിച്ചു. ആശുപത്രിയിലെത്തിയ പൊലീസ് അഫ്സലിന്റെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























