പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി... വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴും തുടരുന്നു

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രോഗി നിരീക്ഷണത്തിലാണെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ചൊവ്വാഴ്ച തനിേയ ശ്വസിക്കുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലാവുകയും തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ പുരോഗതിയുള്ളതായി കാണുകയും ചെയ്തിരുന്നു.
എന്നാല്‍, ബുധനാഴ്ച രാവിലെ സ്ഥിതി വീണ്ടും മോശമായി. തട്ടിവിളിക്കുമ്പോള്‍ പ്രതികരിച്ചിരുന്നത് നിലച്ചു. സ്വയം ശ്വസിക്കുന്നതിന്റെ അളവ് കുറയുകയും രക്തസമ്മര്‍ദത്തില്‍ കുറവുവരികയും ചെയ്തു. പതിനൊന്നു മണിയോടെ ആരോഗ്യനില വീണ്ടും മെച്ചപ്പെട്ടു.
പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനുമുമ്പ് വാവ സുരേഷിന് ഹൃദയാഘാതവുമുണ്ടായി. തട്ടിവിളിക്കുമ്പോള്‍ പ്രതികരിക്കുന്നത് ശുഭസൂചനയാണ്. നില നന്നായി മെച്ചമാകുംവരെ വെന്റിലേറ്റര്‍ മാറ്റില്ല.ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാര്‍, ന്യൂറോ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജേക്കബ് ജോര്‍ജ്, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്‍, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. സംഘമിത്ര, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡോ. അനുരാജ് എന്നിവരടങ്ങിയ സംഘമാണ് ചികിത്സ ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha
























