Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കേരളം ആകാംഷയോടെ.... ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍  ആശാവഹമായ പുരോഗതിയുള്ളതായി  ഡോക്ടര്‍മാര്‍ ... മൂര്‍ഖന്റെ കടിയേറ്റതിനു പിന്നാലെയുണ്ടായ ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും  ഡോക്ടര്‍മാര്‍

03 FEBRUARY 2022 07:07 AM IST
മലയാളി വാര്‍ത്ത
കേരളം ആകാംഷയോടെ കാത്തിരുന്ന ആ പ്രതീക്ഷയുടെ ഉത്തരം പുറത്തുവന്നുകഴിഞ്ഞു. പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍  ആശാവഹമായ പുരോഗതിയുള്ളതായി  ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. മരണത്തില്‍ നിന്ന് വാവ സുരേഷ് രക്ഷപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും മെഡിക്കല്‍ കോളജില്‍  വെന്റിലേറ്റര്‍ സഹായം തുടരുകയാണ്.    ചിലപ്പോള്‍ ഒരാഴ്ചവരെ വെന്റിലേറ്റര്‍ സഹായം വേണ്ടി വന്നേക്കാമെന്നും ആന്റിവനം ചികിത്സ തുടരുമെന്നും ആശുപത്രി സുപ്രണ്ട് ഡോ.  ജയകുമാര്‍ വ്യ്ക്തമാക്കി. തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തി വരുന്നുവെന്നും 48 മണിക്കൂര്‍ നിര്‍ണായകമാണന്നും മെഡിക്കല്‍ ടീം  മാധ്യമങ്ങളോട് വെളിപ്പെടുത്തി. മൂര്‍ഖന്റെ കടിയേറ്റതിനു പിന്നാലെയുണ്ടായ ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും  ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.    
ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയും സുരേഷിന്റെ ആരോഗ്യ നില അല്പം ആശങ്ക നിറഞ്ഞിരുന്നതായിരുന്നു എങ്കിലും ഇന്നുച്ചയോടെ ആരോഗ്യനിലയില്‍ ആശാവഹമായ  പുരോഗതി കൈവന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.  
തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ആശാവഹമായ പുരോഗതിയുണ്ടായതായി കോട്ടയം മെഡിക്കല്‍ കോളജിലെ അഞ്ചംഗ മെഡിക്കല്‍ ടീം വ്യക്തമാക്കി.  കൈ ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍ കൈ അല്‍പം ഉയര്‍ത്തി മെഡിക്കല്‍ ടീമിന്റെ നിര്‍ദേശത്തോടെ വാവ സുരേഷ് പ്രതികരിക്കുകയും ചെയ്തു.   മാത്രമല്ല അബോധാവസ്ഥയില്‍ കാലുകളും ചലിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. സാഹചര്യം ഇങ്ങനെയെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാതം ഏറെ കഠിനമായിരുന്നുവെന്നും ആരോഗ്യനില വീണ്ടെടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.     നിലവിലെ സാഹചര്യത്തില്‍ ഇനി പാമ്പുപിടിത്തം തുടരാനാകുമോ എന്നതും വ്യക്തമല്ല. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് സുരേഷിന്റെ വിദഗ്ധ  ചികിത്സ നടന്നുവരുന്നത്.  
സാധാരണക്കാരില്‍ ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ മരണം സംഭവിക്കാവുന്ന അളവിലാണ് വാവ സുരേഷിന്റെ ശരീരത്തില്‍ മൂര്‍ഖന്റെ വിഷം കയറിയിരിക്കുന്നത്.  
 ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തിയെങ്കിലും സുബോധം വീണ്ടെടുക്കാനായിട്ടില്ല.  തിങ്കളാഴ്ച വൈകിട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ്  ആശുപത്രിയിലെത്തിക്കുമ്പോള്‍ വാവ സുരേഷിന്റെ നില അതീവ  ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്.  
ആദ്യഘട്ടത്തില്‍ അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. മാത്രവുമല്ല വിഷത്തിന്റെ ആഘാതം മൂലം ഹൃദയാഘാതം തീവ്രമാകുമോ  എന്ന ആശങ്കയുമുണ്ടായിരുന്നു. തിങ്കളാഴ്ച  വൈകുന്നേരം ചങ്ങനാശ്ശേരിക്കു സമീപം  കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കാണ്  വാവ സുരേഷിന് കടിയേറ്റത്.  
ആറരയടി  നീളമുള്ള  മൂര്‍ഖനെ പിടികൂടി ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ ആഞ്ഞു കടിക്കുകയായിരുന്നു.  
ആദ്യം കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ പാട്ടാശ്ശേരി വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീടിനുസമീപത്തെ കരിങ്കല്ലിനടയില്‍ ഒരാഴ്ചയായി കഴിഞ്ഞിരുന്ന മൂര്‍ഖനെ പിടിക്കാന്‍ തിങ്കളാഴ്ച മൂന്നുമണിയോടെ വാവ സുരേഷ് എത്തിയത്.  സുരേഷ് കല്‍ക്കെട്ട് പൊളിച്ചുമാറ്റിയതോടെ പാമ്പ് പുറത്തുചാടി ഉടന്‍  പാമ്പിനെ വാവ സുരേഷ് വാലില്‍ തൂക്കിയെടുത്തു. പാമ്പിനെ ഇടാന്‍ പ്ലാസ്റ്റിക് ടിന്‍ ആവശ്യപ്പെട്ടു.  
അതില്‍ കയറ്റാനാവാതെവന്നതോടെ ചാക്ക് ഉപയോഗിച്ചു. ചാക്കിനുള്ളില്‍ മൂന്നുതവണ പാമ്പ് കയറിയെങ്കിലും ഉടന്‍ പുറത്തിറങ്ങി. വീണ്ടും ചാക്കിനുള്ളില്‍ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് വാവ സുരേഷിന്റെ തുടയില്‍ പാമ്പ് ആഞ്ഞുകടിച്ചത്. സുരേഷ് പാമ്പിനെ ബലമായി കാലില്‍നിന്ന് പറിച്ചെറിഞ്ഞശേഷം ഇരുകൈയുംകൊണ്ട് അമര്‍ത്തി രക്തം പുറത്തേക്കുകളഞ്ഞു. വീണ്ടും കരിങ്കല്‍കൂട്ടത്തിലേക്ക് കയറാന്‍ ശ്രമിച്ച പാമ്പിനെ അദ്ദേഹം ഉടന്‍ പിടികൂടി ടിന്നിലാക്കി. പിന്നീട് നാട്ടുകാരുടെ  സഹായത്തോടെയാണ് കോട്ടയം ഭാരത് സ്വകാര്യ  ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചത്. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends