Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മൂന്നാര്‍ അതിശൈത്യത്തിന്റെ പിടിയില്‍... താപനില മൈനസ് ഡിഗ്രിയിലെത്തി... കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നതിനാല്‍ ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് നഷ്ടമായേക്കും

03 FEBRUARY 2022 07:29 AM IST
മലയാളി വാര്‍ത്ത

മൂന്നാര്‍ അതിശൈത്യത്തിന്റെ പിടിയില്‍... താപനില മൈനസ് ഡിഗ്രിയിലെത്തി. ഡിസംബര്‍ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇത്തവണ ആദ്യമായാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. ചെണ്ടുവാര എസ്റ്റേറ്റില്‍ മൈനസ് ഒന്നു ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

മാത്രവുമല്ല ചെണ്ടുവാരയില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. ഇതുമൂലം തേയിലച്ചെടികള്‍ നശിച്ചു. ദക്ഷിണേന്ത്യയുടെ കശ്മീരെന്നാണ് മൂന്നാര്‍ അറിയപ്പെടുന്നതെങ്കിലും ഇവിടെ മഞ്ഞുവീഴ്ച വളരെ വിരളമാണ്. എന്നാല്‍ കഴിഞ്ഞ ചില വര്‍ഷങ്ങളിലും മൂന്നാറില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നു.

 


സൈലന്റ് വാലി, നല്ലതണ്മി തുടങ്ങിയ സ്ഥലങ്ങളിലും താപനില മൈനസ് ഡിഗ്രിയ്ക്കടുത്തെത്തി. ഒരുഡിഗ്രിയായിരുന്നു ഇവിടെയുള്ള കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയില്‍ മൂന്നു ഡിഗ്രിയിലെത്തിയപ്പോള്‍ തെന്മലയില്‍ എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്.


സാധാരണ ഗതിയില്‍ ഡിസംബര്‍, ജനുവരി മാസത്തോടെ അവസാനിക്കുന്ന മൂന്നാറിലെ ശൈത്യകാലം ഫെബ്രുവരിയാകുമ്പോഴേക്കും വെയിലിനു വഴിമാറാറുണ്ട്. ഇത്തവണ പതിവ് തെറ്റിച്ച് ഫെബ്രുവരിയിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.



ശൈത്യകാലത്താണ് മൂന്നാറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ളത്. എന്നാല്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ സന്ദര്‍ശകരുടെ ഒഴുക്ക് നന്നേ കുറഞ്ഞിട്ടുണ്ട്.

മൂന്നാറിലെ താപനില ഡിസംബര്‍ 18ന് എട്ടു മുതല്‍ അഞ്ച് ഡിഗ്രി വരെയും 20ന് 5.5 ഡിഗ്രിയിലും എത്തിയിരുന്നു. മൂന്നാം തരംഗം ആരംഭിക്കുന്നതിനു മുന്‍പ്, ക്രിസ്മസ് അവധിക്കാലമായ ആ സമയത്ത് സന്ദര്‍ശകരുടെ തിരക്കുമുണ്ടായിരുന്നു



. മൂന്നാറിനൊപ്പം, രാജമല, മാട്ടുപ്പെട്ടി, റോസ്ഗാര്‍ഡന്‍, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടള, തേക്കടി, വാഗമണ്‍, ഇടുക്കി ഡാം, കൊളുക്കുമല, മീശപ്പുലിമല, വട്ടവട, ചിന്നാര്‍ എന്നിവിടങ്ങളിലും ക്രിസ്മസ്-പുതുവത്സരക്കാലത്ത് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

കോവിഡ് സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി തളര്‍ന്ന ഇടുക്കിയിലെ ടൂറിസം മേഖല ഉണര്‍ന്നെണീറ്റ അവസരമായിരുന്നു അത്. ഹോട്ടല്‍, റിസോര്‍ട്ട് ഹോംസ്റ്റേ എന്നിവയില്‍ ബുക്കിങ് ഏറക്കുറെ പൂര്‍ണമായിരുന്നു.


സംസ്ഥാനത്തിനകത്തുനിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ഏറെയും എത്തിയത്. ഉത്തരേന്ത്യന്‍ ടൂറിസറ്റുകളുടെ പ്രവാഹമെന്ന പതിവ് രീതി ഇത്തവണ പൊതുവെ പ്രകടമായിരുന്നില്ല. കോവിഡ് വ്യാപനമൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നതിനാല്‍ ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് നഷ്ടമാകും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends