ഇന്ന് ദിലീപിനെ കയ്യിൽ കിട്ടിയില്ലെങ്കിൽ അടങ്ങിയിരിക്കാനാകില്ല... അപ്രതീക്ഷിത നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്!കോടതിയിൽ തന്ത്രകളമൊരുക്കാൻ ദിലീപ്

ദിലീപിന്റെ ഗൂഢാലോചന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ക്രൈംബ്രാഞ്ച്. പ്രതികൾ മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ഹാജരാക്കിയ ആറ് ഫോണുകൾ പരിശോധിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
ദിലീപിന്റെ ഫോണുകൾ മജിസ്ട്രേറ്റ് കോടതി നേരിട്ട് തിരുവനന്തപുരം സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയയ്ക്കണമെന്ന് ക്രൈം ബ്രാഞ്ച് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. കേസിൽ ജനുവരി പത്തിനാണ് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും. അന്വേഷണത്തോട് സഹകരിച്ചുവെന്നുമാണ് പ്രതികളുടെ വാദം.
അതേസമയം സിനിമ ചിത്രീകരണ സെറ്റുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന ഡബ്ല്യുസിസിയുടെ ഹർജിയിൽ സംസ്ഥാന വനിത കമ്മീഷനെ കക്ഷി ചേർത്ത് ഹൈക്കോടതി. കമ്മീഷന്‍റെ ആവശ്യപ്രകാരമാണ് നടപടി. വനിത കമ്മീഷനോട് ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സിനിമ ചിത്രീകരണ വേളകളിൽ സ്ത്രീസൗഹൃദ തൊഴിലിടം ഉറപ്പാക്കാൻ എന്ത് നടപടികൾ എടുക്കാൻ കഴിയുമെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. 2018ലാണ് മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്ന് ഹൈക്കോടതി. റിപ്പോർട്ട് നടപ്പാക്കണമോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു. ജോലി സ്ഥലത്തെലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്നതിന് എല്ലാ ജില്ലകളിലും സമിതികളെ നിയോഗിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha
























