ഗവർണർ ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനേൽക്കുന്ന കനത്ത പ്രഹരമായി മാറും; ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും; ലോകായുക്ത വിവാദ നിയമഭേദഗതിയിൽ ഗവർണ്ണറുടെ നിലപാട് ഇന്നറിയാം

ലോകായുക്ത വിവാദ നിയമഭേദഗതിയിൽ മുന്നോട്ടുപോകാൻ സർക്കാരും, ഏതുവിധേനയും അത് തടയുമെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷവും മുഖാമുഖം നിൽക്കുകയാണ്. ഈ സുപ്രധാന വിഷയത്തിൽ ഒരു തീരുമാനം എടുക്കുക എന്ന റോളാണ് ഗവർണർക്കുള്ളത് . ഗവർണർ ഈ വിഷയത്തിൽ എന്ത് നിലപാട് എടുക്കുമെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഈ വിഷയത്തിൽ സര്‍ക്കാര്‍ വിശദീകരണം നല്‍കി കഴിഞ്ഞിരിക്കുകയാണ്.
ഇനി ഗവർണറുടെ മറുപടി എന്താണെന്നാണ് അറിയേണ്ടത്. ഇക്കാര്യത്തിൽ ഗവര്‍ണറുടെ നടപടി ഇന്നുണ്ടാകും എന്നാണ് നിഗമനം . നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണ്ണര്‍ ഇതുവരെ ഒരു തീരുമാനം അറിയിക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് കാര്യങ്ങൾ അനുകൂലമായി മാറും . എന്നാൽ അങ്ങനെ സംഭവിച്ചാൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും എന്ന ദൃഢനിശ്ചയത്തിലാണ്.
ഗവർണർ ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനേൽക്കുന്ന കനത്ത പ്രഹരമായി അത് മാറും . ലോകായുക്ത നിയമം ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട് സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സി പി എമ്മിന് അതൊരു തിരിച്ചടി തന്നെയാണ് . ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണ്.
ഇതാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ടുതന്നെ ലോകായുക്ത സംസ്ഥാന വിഷയമാണ്. നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും വിശദമാക്കിയിട്ടുണ്ട്.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവർണറുടെ തീരുമാനം വന്നയുടൻ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സർക്കാറിന്റെ നീക്കം . നിയമസഭ സമ്മേളന തീയതി ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചില്ല. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറാം തീയതി തിരിച്ചെത്തും. ഗവര്‍ണറുടെ തീരുമാനവും കൂടി അറിഞ്ഞശേഷം തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സര്‍ക്കാർ പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha
























