Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

പ്രോജക്‌ടുകളുടെ സാങ്കേതിക ഗുണമേന്മയും സാമ്പത്തികമായ ക്ഷമതയും പ്രവർത്തന സംവിധാനവും ധനവിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു; ഇവരോടൊപ്പമുള്ള സഹവാസം രാമകൃഷ്ണനിലെ പരിശീലകനെ നന്നായി പരിപോഷിപ്പിച്ചു; കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കാനുള്ള കഴിവും മാന്യമായ പെരുമാറ്റവുമാകാം രാമകൃഷ്ണനെന്ന പരിശീലകന് കഴിഞ്ഞ 20 വർഷമായി കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി തുടരാൻ കഴിയുന്നതെന്ന് ഡോ. തോമസ് ഐസക്ക്

03 FEBRUARY 2022 12:21 PM IST
മലയാളി വാര്‍ത്ത

ഇവരോടൊപ്പമുള്ള സഹവാസം രാമകൃഷ്ണനിലെ പരിശീലകനെ നന്നായി പരിപോഷിപ്പിച്ചു. തുടർന്ന് കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി. കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കാനുള്ള കഴിവും മാന്യമായ പെരുമാറ്റവുമാകാം രാമകൃഷ്ണനെന്ന പരിശീലകന് കഴിഞ്ഞ 20 വർഷമായി കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി തുടരാൻ കഴിയുന്നത്. പ്രധാനമായ കുറിപ്പ് പങ്കു വച്ച് തോമസ് ഐസക്ക്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; .കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്..അലക്കിതേച്ച വടിവൊത്ത ഷർട്ടും മുണ്ടും ,അച്ചടിഭാഷ , പറയുന്ന കാര്യങ്ങൾ കൃത്യതയോടെ കേൾവിക്കാരിൽ എത്തിക്കുന്നതിൽ സമർത്ഥൻ, എൻസിപി പ്രവർത്തകനും തികഞ്ഞ ഗാന്ധിയനും . ഇതെല്ലാം ചേർന്നാൽ കൂടാളി പഞ്ചായത്തിലെ പി.വി.രാമകൃഷ്ണനായി. 1996 ഓഗസ്റ്റ് 17ന് ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ടത്തിൽ ജില്ലാതല റിസോഴ്സ് പേഴ്സണായിട്ടാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തോടൊപ്പം അണിചേർന്നത്.

കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിലെ കൂടാളി, കീഴൂർ-ചാവശ്ശേരി എന്നീ പഞ്ചായത്തുകളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം . അന്നു നടന്നിരുന്ന മിക്ക പരിശീലനങ്ങളിലും പങ്കെടുക്കുമായിരുന്നു. വികസന രേഖ തയ്യാറാക്കൽ, പ്രത്യേക ഗ്രാമസഭ യോഗം ചേരൽ, വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ച, വർക്കിങ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ, പ്രോജക്ട് തയ്യാറാക്കൽ, പ്രോജക്ട് ക്ലിനിക്ക്, തുടങ്ങിയവയിലെല്ലാം സജീവ സാന്നിദ്ധ്യം.

1996-97ൽ വാർഷിക പദ്ധതിയും തയ്യാറാക്കിയപ്പോൾ പ്രോജക്ടുകളുടെ പരിശോധനക്കും അംഗീകാരത്തിനും ആയി ജില്ലാ ആസൂത്രണ സമിതിയെ സഹായിക്കുന്നതിനുവേണ്ടി രൂപീകരിച്ച വിറ്റിസിയുടെ പ്രവർത്തനത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ഉദ്യോഗസ്ഥരും വിദഗ്ധരും സന്നദ്ധപ്രവർത്തകരും അടങ്ങിയ ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ച അനുഭവം വളരെ പ്രധാനപ്പെട്ടതും അതോടൊപ്പം ആവേശം പകരുന്നതും ആയിരുന്നുവെന്ന് രാമകൃഷ്ണൻ ഓർക്കുന്നു.

മറ്റൊരനുഭവം വാർഷികപദ്ധതി അംഗീകരിച്ചതിനു ശേഷമുള്ള ഗുണഭോക്‌തൃ തെരഞ്ഞെടുപ്പിലായിരുന്നു. മലയോര മേഖലയിലെ ഒരു പഞ്ചായത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിയ്യതിനെ തുടർന്ന്  ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറാക്കി ഗ്രാമസഭയിൽ അവതരിപ്പിച്ചു.

അവിടത്തെ ഒരു പ്രാഥമിക വിദ്യാലയത്തിൽ ആയിരുന്നു ഗ്രാമസഭ സംഘടിപ്പിച്ചിരുന്നത്. ഏകദേശം 400 ലധികം ആളുകൾ ആ ഗ്രാമസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു. ജനപ്രതിനിധികളും ആ പ്രദേശത്തെ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനാ പ്രവർത്തകരും ഗ്രാമസഭയിൽ സന്നിഹിതരായിരുന്നു. യോഗം ഉദ്ഘാടനം ചെയ്ത ശേഷം പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചുപോയി. പഞ്ചായത്തംഗവും ഉദ്യോഗസ്ഥരും അവർ തയ്യാറാക്കിയ കരട് പട്ടിക സംബന്ധിച്ച് സന്നിഹിതരായിരുന്ന ഗ്രാമസഭ അംഗങ്ങളോട് വിശദീകരിച്ചു.

ഗ്രാമസഭയുടെ അധികാരങ്ങളും അവകാശങ്ങളും ചുമതലകളും സംബന്ധിച്ചും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും അധികാര വികേന്ദ്രീകരണത്തിൽ ജനപങ്കാളിത്തത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നതിനുള്ള ചുമതലയായിരുന്നു രാമകൃഷ്ണനുണ്ടായിരുന്നത്. തുടർന്ന് പഞ്ചായത്ത് അംഗവും പഞ്ചായത്തിലെ ഉദ്യോഗസ്ഥനും ഗുണഭോക്താക്കളുടെ കരട് പട്ടിക അവതരിപ്പിക്കുകയും ചെയ്തു.

ഗ്രാമസഭ അംഗങ്ങൾ വ്യാപകമായി പരാതിയുമായി രംഗത്തുവന്നു, കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരിഭാഗം ആളുകളും അനർഹരാണെന്നും അർഹരായവരുടെ അപേക്ഷ തള്ളിക്കളഞ്ഞിരിക്കുകയാണ് എന്നും ആക്ഷേപം ഉയർന്നു. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത് എന്നും ഗ്രാമസഭയിൽ വെച്ച് ഇത് തിരുത്തി അർഹതപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അങ്ങനെ നേരത്തെ തയ്യാറാക്കിയിരുന്ന ഗുണഭോക്താക്കളുടെ കരട് പട്ടികയിൽ ഭൂരിഭാഗവും മാറ്റം വരുത്തി അർഹതപ്പെട്ട ആളുകളെ മാത്രം ഉൾപ്പെടുത്തി പുതിയ ഗുണഭോക്തൃപട്ടിക തയ്യാറാക്കി. തങ്ങൾ കൂടി പങ്കെടുത്തുകൊണ്ട് അപേക്ഷകൾ പരിശോധിച്ച് ഒരു ക്രമക്കേടും ഇല്ലാതെ അർഹരായ ആളുകളെ തെരഞ്ഞെടുക്കുന്ന ആദ്യ അനുഭവമാണ് ഇതെന്ന് അവർ അഭിപ്രായപ്പട്ടു. സുതാര്യത ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് ജനാധിപത്യ അധികാര വികേന്ദ്രീകരണമെന്നും ഗ്രാമസഭയിൽ പങ്കെടുക്കേണ്ടത്തിന്റെ ആവശ്യകതയും അവർക്ക് ബോധ്യപ്പെടുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് ആരംഭിച്ച ഗ്രാമസഭാ യോഗം പിരിഞ്ഞത് രാത്രി വൈകി ഒമ്പതര മണിയോടുകൂടി ആയിരുന്നു. അതിനെ തുടർന്ന് മറ്റു വാർഡുകളിൽ നടന്ന ഗ്രാമസഭകളിൽ ഈ ഗ്രാമസഭയുടെ അനുഭവങ്ങൾ പകർത്താൻ ആ പ്രദേശത്തെ വോട്ടർമാർ ജാഗരൂകരായി എന്നുള്ളതാണ് ഈ ഗ്രാമസഭയിലെ അനുഭവപാഠം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടുകളും പദ്ധതിരേഖയും പരിശോധിക്കാൻ രൂപീകരിച്ച വളണ്ടറി ടെക്നിക്കൽ കോർ (V.T.C.) ചാല ബ്ലോക്കുകളിൽ തീരെ ദുർബലമായിരുന്നു. അതിനാൽ ജില്ലാതലത്തിൽ രൂപീകരിച്ച വി.ടി.സി. ബ്ലോക്കുകളിൽ സിറ്റിംഗ് നടത്തിയാണ് ആ ചുമതല നിർവഹിച്ചിരുന്നത്. പ്രോജക്‌ടുകളുടെ സാങ്കേതിക ഗുണമേന്മയും സാമ്പത്തികമായ ക്ഷമതയും പ്രവർത്തന സംവിധാനവും ധനവിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഗ്രാമപഞ്ചായത്തുകളിലേയും മററ് തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം അവരുടെ പ്രോജക്റ്റുകളും പദ്ധതിരേഖയും പരിശോധനാ വിധേയമാക്കുമ്പോൾ ടെക്നിക്കൽ കോർ കമ്മിറ്റി അംഗങ്ങളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. ഒരു പ്രോജക്ട്ടിന്റെ വിവിധ കാര്യങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കാനും തങ്ങൾ തയ്യാറാക്കിയിട്ടുള്ള പ്രോജക്റ്റുകളുടെ ന്യൂനതകൾ പരിഹരിച്ച് ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കാനും അതിലൂടെ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇവരോടൊപ്പമുള്ള സഹവാസം രാമകൃഷ്ണനിലെ പരിശീലകനെ നന്നായി പരിപോഷിപ്പിച്ചു. തുടർന്ന് കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി. കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കാനുള്ള കഴിവും മാന്യമായ പെരുമാറ്റവുമാകാം രാമകൃഷ്ണനെന്ന പരിശീലകന് കഴിഞ്ഞ 20 വർഷമായി കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി തുടരാൻ കഴിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (3 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (4 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (4 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (8 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (8 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (10 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (10 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends