ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റിയ വകയില്‍ ലോകായുക്തയില്‍ നിന്നും മുഖ്യമന്ത്രിക്ക് പണി കിട്ടുമോ എന്ന സംശയത്തില്‍ രാഷ്ട്രീയ കേരളം... മന്ത്രി ബിന്ദുവിനെ വെറുതെ വിട്ടിട്ടും കലിപ്പ് തീരാത്ത മുഖ്യമന്ത്രിയെ ശരിക്കും കൈകാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ലോകായുക്ത

ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റിയ വകയില്‍ ലോകായുക്തയില്‍ നിന്നും മുഖ്യമന്ത്രിക്ക് പണി കിട്ടു മോ എന്ന സംശയത്തില്‍ രാഷ്ട്രിയ കേരളം. മന്ത്രി ബിന്ദുവിനെ വെറുതെ വിട്ടിട്ടും കലിപ്പ് തീരാത്ത മുഖ്യമന്ത്രിയെ ശരിക്കും കൈകാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ലോകായുക്ത.
ബിന്ദുവിനെ വെറുതെ വിട്ടപ്പോള്‍ അടങ്ങുമെന്ന് കരുതിയ സര്‍ക്കാര്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചതാണ് ലോകായുക്തയെ നോവിച്ചത്. ഒടുവില്‍ മുന്‍ മന്ത്രി കെ.റ്റി.ജലീലിനെ നായയോട് ഉപമിച്ച് ലോകായുക്ത തന്റെ പ്രതിഷേധം പരസ്യമാക്കി.
ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസ്സിലാക്കാന്‍ 21 വര്‍ഷം വേണ്ടിവന്നോ എന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സര്‍ക്കാരിനോട് ചോദിക്കുന്നത്.ലോകായുക്തയെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയ്ക്കതിരേ വിമര്‍ശനമുന്നയിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ച് പേരെടുത്തുപറയാതെ പരോക്ഷമായാണ് ലോകായുക്ത സൂചിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ആര്‍.എസ്. ശശികുമാര്‍ നല്‍കിയ കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് ലോകായുക്ത ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 14-ാം വകുപ്പുപ്രകാരം ഹര്‍ജി പരിഗണിച്ച് റിപ്പോര്‍ട്ടുചെയ്യാന്‍ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
ഓര്‍ഡിനന്‍സ് അംഗീകരിച്ച സ്ഥിതിക്ക് ഈ ഹര്‍ജിയില്‍ വാദംകേള്‍ക്കാന്‍ തിടുക്കം കാട്ടേണ്ടതുണ്ടോ എന്ന് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചപ്പോഴാണ് ലോകായുക്ത ഇങ്ങനെ പ്രതികരിച്ചത്. ''വഴിയില്‍ എല്ലുകടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തുചെന്നാല്‍ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതും. പട്ടി എല്ലുമായി ഗുസ്തി പിടിക്കട്ടേ'' -ലോകായുക്ത പറഞു. ജലീലിനെ സംബന്ധിചടത്തോളം അതിരൂക്ഷമായ പ്രതികരണമായിരുന്നു ഇത്.
പതിനാലാം വകുപ്പ് അനുസരിച്ച് ദുരിതാശ്വാസ നിധി കേസില്‍ ലോകായുക്ത വിധി പറഞ്ഞാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരുന്നതില്‍ നിയമതടസമില്ല. എന്നാല്‍ എതിരായ വിധിയുമായി മുഖ്യമന്ത്രി തുടരുന്നത് ധാര്‍മ്മികമായി ശരികേടായി മാറും.കഴിഞ്ഞയാഴ്ച ഇത്തരം ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. പതിനാലാം വകുപ്പ് പ്രകാരം ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മാത്രമാണ് അധികാരം. മുഖ്യമന്ത്രിക്കെതിരായ പ രാമര്‍ശങ്ങള്‍ പരിശോധിച്ച് ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കം. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറിയ ഗവര്‍ണര്‍ അതിന് തയ്യാറാകാനുള്ള സാധ്യത കുറവാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പിഴവ് സംഭവിച്ചിട്ടുണ്ട്. കാരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക എം എല്‍ എ യുടെ കുടുംബത്തിന് നല്‍കാനാവില്ല. നേരത്തെയായിരുന്നെങ്കില്‍ ഇതില്‍ ലോകായുക്ത പിഴവ് കണ്ടെത്തില്ലായിരുന്നു. രാഷ്ട്രീയ നേതാവായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കിയിട്ടുണ്ട്.
ലോകായുക്ത ഉടക്കില്‍ തന്നെയാണ്. അത് മാറുമെന്ന് കരുതാനു മാവില്ല. പിണറായി നിയമിച്ച ലോകായുക്ത പിണറായിക്കു തന്നെ പാരയാകുമോ എന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha