പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.... തൃശൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചരക്ക് ട്രെയിന്റെ പാളം തെറ്റിയത്

പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ 10ഓടെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സാധാരണ അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
പാളത്തില്‍ നിന്നും ട്രെയിന്‍ മാറ്റാന്‍ ശ്രമം തുടരുകയാണ്. എഞ്ചിനും ബോഗികളും പാളത്തില്‍ നിന്നും മാറ്റി. പുതിയ പാളം ഘടിപ്പിക്കാനുള്ള പണി തുടങ്ങി.
ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നിലവില്‍ ചാലക്കുടിക്കും ഒല്ലൂരിനുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഗതാഗതം.
ട്രെയിന്‍ പാളത്തില്‍ നിന്നും നീക്കുന്നതോടെ ഇരുവരി ഗതാഗതം പുന:സ്ഥാപിക്കും. തൃശൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചരക്ക് ട്രെയിന്റെ പാളം തെറ്റിയത്. എന്‍ജിനും, നാല് ബോഗികളുമാണ് പാളം തെറ്റിയത്.
"
https://www.facebook.com/Malayalivartha