മൂർക്കനെ കുനിഞ്ഞ് എടുക്കാൻ ശ്രമിച്ചപ്പോൾ പെട്ടന്ന് അത് സംഭവിച്ചു...കാൽ അനക്കാൻ പറ്റാതെയായി ..പാമ്പുകടിക്കാൻ ഇടയാക്കിയ സംഭവം വിവരിച്ച് വാവ സുരേഷ്

പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവന്നത് കേരളക്കരയുടെ പ്രാർത്ഥനയുടെ ഫലമാണ്..ഒരു നാടുമുഴുവൻ വാവയ്ക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു .ഒടുവിൽ ആ വിളി ദൈവം കേട്ടു.ഇപ്പോൾ സുഖം പ്രാപിച്ച് വീട്ടിലെത്തിയ വാവ ഒരു ചാനലിന് നൽകിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വയറലാകുന്നത്.അഭിമുഖത്തിൽ തനിക്ക് പാമ്പിന്റെ കടി ഏൽക്കാനുണ്ടായ കാരണത്തെക്കുറിച്ച് വാവ സുരേഷ് വ്യക്തമാക്കുന്നു.
ഒരുപാട് ആളുകളുടെ പ്രാർത്ഥനയ്ക്ക് ശ്കതിയുണ്ടന്നുള്ളതിന്റെ തെളിവാണ് തന്റെ തിരിച്ചുവരവന്നാണ് വാവ സുരേഷിന്റെ പ്രതികരണം..എല്ലാവർക്കും നന്ദി അറിയിക്കുന്നുമുണ്ട്.തനിക്ക് പാമ്പുകടി ഏറ്റതിനെക്കുറിച്ച് വാവ പറയുന്നത് ഇതാണ്..
പാമ്പിനെ പിടിച്ച് കുനിഞ്ഞ് എടുത്തപ്പോൾ നട്ടെല്ല് നേരത്തെ പൊട്ടിരുന്നിടത്ത് വീണ്ടും വേദന എടുക്കുകയും,അതുകൊണ്ട് തന്നെ എപ്പോഴത്തേയും പോലെ നിവരാനോ നൂരാനൊ കഴിയാതെ വരുകയും ചെയ്തു.മാത്രമല്ല ഇടതുവശം മുഴുവനായി തളർന്നിട്ട് കാല് പെരുത്തിരിക്കുന്ന ഒരു അവസ്ഥയിലേക്ക് പോയി.അതുകൊണ്ടാണ് വലത് കാൽ ബാലൻസ് ചെയ്യാൻ കഴിയാതെ പോയത്.
ഒരിക്കലും അങ്ങനെ ഒരു കടി കിട്ടാൻ ചാൻസ് ഉള്ളതല്ലായിരുന്നു.ഇതുവരെ തന്റെ കാലിൽ പാമ്പിന്റെ കടി ഏറ്റിട്ടില്ല. പല വീഡിയോകളും കണ്ടാൽ മനസിലാകും പാമ്പിനെ പിടിക്കുമ്പോൾ കാൽ മാറ്റി മാറ്റി വെയ്ക്കാറാണ് പതിവ്.എന്നാൽ ഇവിടെ ഇടത് കാൽ പെരുത്തത് കൊണ്ട് ആ കാൽ അനക്കാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ട് മാത്രമാണ് തനിക്ക് പാമ്പിന്റെ കടി ഏറ്റതെന്നാണ് വാവ സുരേഷ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഇതിന് മുൻപ് തനിക്ക് കടി കിട്ടിയിട്ടുള്ളത് ഒന്നും ഇങ്ങനെ ആയിരുന്നില്ല .ആരെങ്കിലും ശ്രദ്ധ തിരിക്കുമ്പോഴോ,ശല്യം ഉണ്ടാക്കുമ്പോഴോ ഒക്കെയാണ് കടി കിട്ടിയിട്ടുള്ളത്.അതും കയ്യിൽ മാത്രം.എന്നാൽ ഇവിടെ സംഭവിച്ചത് തന്റെ ശാരീരിക ബുദ്ധിമുട്ട് കൊണ്ടാണെന്നാണ് വാവ സുരേഷ് വെളിപ്പെടുത്തുന്നത്.
മാത്രമല്ല വനം വകുപ്പിന് തന്നോടുള്ള അതൃപ്തിയെക്കുറിച്ചും വാവ സുരേഷ് വ്യക്തമാക്കുന്നു.വനം വകുപ്പിലെ ചില വ്യക്തികൾ തന്നെ നിരന്തരം ആക്ഷേപിക്കുണ്ട്.അതും വെളിയിലുള്ള ചില ആളുകളെ മുൻനിർത്തിയാണ് ഇവർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് .എനിക്ക് വനം വകുപ്പിനോട് യാതൊരു വിയോജിപ്പുമില്ല.എന്നാൽ തന്നെ നിരന്തരമായി അക്രമിക്കുന്നവരോട് മാത്രമാണ് പ്രശ്നമുള്ളതെന്ന് വാവ സുരേഷ് അഭിമുഖത്തിൽ പറയുന്നു.
എന്നാൽ വാവ സുരേഷിനെ അധിഷേപിച്ചവർക്ക് ചുട്ട മറുപടിയാണ് ഗണേഷ് കുമാർ നൽകിയത്.വനം വകുപ്പ് ഉദ്യോഗസ്ഥരെ പാമ്പു പിടിക്കാന്‍ പഠിപ്പിച്ചതു സുരേഷാണെന്നും ഒരു ഉദ്യോഗസ്ഥനും അധിക്ഷേപിക്കാന്‍ അര്‍ഹതയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.മുന്‍ വനംവകുപ്പ് മന്ത്രി കൂടിയാണ് ഗണേശ് കുമാര്‍.
സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കുന്നത് നാണംകെട്ട പണിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. വാവ സുരേഷിനെതിരെ ആരോപണവുമായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ താന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാന്‍ ഒരു ഉദ്യോഗസ്ഥന്മാര്‍ക്കും യോഗ്യതയില്ല. സര്‍ക്കാരില്‍ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോള്‍ അത് വേണ്ടെന്നു വച്ചയാളാണ് വാവ സുരേഷ്. പണക്കാരനാകാന്‍ വനം വകുപ്പില്‍ ഉദ്യോഗസ്ഥനായി കയറില്‍ മതി. മാസം നല്ല ശമ്പളം കിട്ടും. അത് വേണ്ടെന്നുവച്ച ഇദ്ദേഹത്തെക്കുറിച്ച് ദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങള്‍ പറയരുത്. പറയുന്നവര്‍ ലജ്ജിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു സര്‍ക്കാര്‍ ജോലി നിങ്ങളുടെ മുന്നില്‍വച്ച് നീട്ടിയാല്‍ അത് വേണ്ടെന്നു വയ്ക്കാന്‍ നിങ്ങള്‍ക്കാകുമോ? അതില്ലാത്തവര്‍ ഇത് പറയരുത്. എനിക്ക് പാമ്പിനെ ഭയമാണ്, അതിനെ പിടിക്കാനും അറിയില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ നമ്മള്‍ വിളിക്കുന്നതും വാവ സുരേഷിനെയാണ്.പാമ്പ് പിടുത്തത്തിന്റെ പരിഷ്‌കാരങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പഠിപ്പിച്ചുകൊടുത്തത് ഈ ചെറുപ്പക്കാരനാണ്.
പലപ്പോഴും വനംവകുപ്പില്‍ തന്നെ ക്ലാസ്സെടുക്കാന്‍ വാവ സുരേഷിനെ വിളിച്ചിട്ടുണ്ട്. അവിടെയുള്ളവര്‍ക്ക് ഏത് പാമ്പാണെന്ന് തിരിച്ചറിയാനുള്ള അറിവും ധാരണയും ഉണ്ടാക്കി കൊടുത്തത് വാവ സുരേഷ് ആണ്. വാവ സുരേഷ് മാത്രമാണ് ഒരു പൈസ പോലും ചോദിക്കാതിരുന്നത്. ഇപ്പോള്‍ എന്തെങ്കിലും അലവന്‍സ് വനംവകുപ്പ് കൊടുക്കുന്നുണ്ടോ എന്നറിയില്ല. ഞാനിരുന്ന സമയത്ത് അദ്ദേഹം ചോദിച്ചിട്ടില്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha