കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ്... ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ശേഷം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു, പിന്നാലെ ദേഹാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ആശുപത്രിയില്‍; ബ്‌ളാക്ക് മെയിലിംഗിന് ഉപയോഗിച്ച ദൃശ്യങ്ങള്‍ പിടിച്ചെടുത്തു; ഹണിട്രാപ് കേസില്‍ യുവതി അറസ്റ്റില്‍

ഹണി ട്രാപ്പിലൂടെ പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശിനി റിന്‍സിന, ഫോര്‍ട്ട് കൊച്ചി സ്വദേശിയായ കാമുകന്‍ ഷാജഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികള്‍ ബ്‌ളാക്ക് മെയിലിംഗിന് ഉപയോഗിച്ച ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു.
സംഭവത്തില്‍ ഇരകളായ ഹോട്ടലുടമയെയും സുഹൃത്തിനെയും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതികള്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഈ വീഡിയോകളാണ് ഇപ്പോള്‍ പൊലീസ് പിടിച്ചെടുത്തത്. ഹണിട്രാപ്പിലൂടെ മട്ടാഞ്ചേരിയിലെ ഹോട്ടല്‍ ഉടമയില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയത്.
11,000 രൂപയും പേഴ്‌സിലുണ്ടായിരുന്ന രേഖകളുമാണ് പ്രതികള്‍ കവര്‍ന്നത്. അതേസമയം, യുവതി മുന്‍പും ഹണി ട്രാപ്പ് നടത്തിയതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന ഭീഷണിയെ തുടര്‍ന്ന് പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. അതിനാല്‍ പ്രതികള്‍ നടത്തിയ ഹണി ട്രാപ്പ് കേസുകളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.സി.പി വ്യക്തമാക്കി.
ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ശേഷം ഭക്ഷ്യവിഷബാധയേറ്റെന്ന് പറഞ്ഞാണ് ഉടമയെ കബളിപ്പിച്ചത്. മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാവുകയും തുടര്‍ന്ന് ഹോട്ടലുടമയെയും സുഹൃത്തിനെയും ആശുപത്രി മുറിയിലേയ്ക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും പണം തട്ടാനും പ്രതികള്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു.എന്നാല്‍, ഹോട്ടലുടമ പരാതി നല്‍കിയതോടെ പ്രതികള്‍ മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഹോട്ടലുടമ നല്‍കിയ പരാതിയില്‍ ആദ്യം പൊലീസിന് സംശയം തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്.
https://www.facebook.com/Malayalivartha
























