കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു

പത്തനംതിട്ടയിലെ തിരുവല്ലയില്‍ കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. ആനിക്കാട് ബഫേല്‍ ഹൗസില്‍ എബിന്‍ ജോസഫ് (24) ആണ് മരിച്ചത്. ടി കെ റോഡില്‍ മനയ്ക്കച്ചിറയില്‍ നടന്ന വാഹനാപകടത്തില്‍ എബിന്‍ തത്ക്ഷണം മരിച്ചു.
ശനിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. എതിര്‍ ദിശയില്‍ നിന്നും വന്ന കാറില്‍ തട്ടിയ സ്‌കൂട്ടര്‍ ടിപ്പര്‍ ലോറിയുടെ അടിയിലേക്ക് വീണതിനെ തുടര്‍ന്ന് ലോറി എബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. എബിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവല്ല പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























