നാളെ ഒന്നു മുതല്‍ ഒമ്പത് വരെ സ്‌കൂള്‍ ക്‌ളാസ് പുനരാരംഭിക്കും... ആഴ്ചയില്‍ മൂന്നു ദിവസം വീതം 50 ശതമാനം കുട്ടികള്‍ക്ക് ഉച്ചവരെ ക്‌ളാസ് എന്ന രീതി തുടരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

നാളെ ഒന്നു മുതല്‍ ഒമ്പത് വരെ സ്‌കൂള്‍ ക്‌ളാസ് പുനരാരംഭിക്കും... ആഴ്ചയില്‍ മൂന്നു ദിവസം വീതം 50 ശതമാനം കുട്ടികള്‍ക്ക് ഉച്ചവരെ ക്‌ളാസ് എന്ന രീതി തുടരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി .
വൈകുന്നേരം വരെ നീട്ടുന്നത് ചര്‍ച്ചകള്‍ക്ക് ശേഷമേയുള്ളൂ. സ്‌കൂളുകള്‍ പൂര്‍ണമായും സജ്ജീകരിച്ചിട്ടേ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എത്തിക്കാനാകൂ. ഇക്കാര്യം ഇന്ന് ചേരുന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്യും.
ചൊവ്വാഴ്ച അദ്ധ്യാപക സംഘടനകളുടെ യോഗവും ചേര്‍ന്നിട്ടാവും അന്തിമതീരുമാനം. അങ്കണവാടികള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടന്‍ എന്നിവയും നാളെ തുറക്കും. കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ ജനുവരി 21മുതല്‍ സ്‌കൂളുകളും കോളേജുകളും വീണ്ടും അടച്ച് ക്‌ളാസുകള്‍ ഓണ്‍ലൈനാക്കുകയായിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഈ മാസം 7 മുതല്‍ കോളേജ്, 10,11,12 ക്‌ളാസുകള്‍ പുനരാരംഭിച്ചിരുന്നു.
"
https://www.facebook.com/Malayalivartha