കാര്യങ്ങള്‍ കൈവിടുന്നു... മോഡലുകളുടെ അപകട മരണക്കേസിലെ പ്രതി റോയി വയലാറ്റിനെതിരെ പോക്‌സോ കേസിലെ പരാതിക്കാരി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്; കൊച്ചിയിലേക്ക് എത്തിച്ചത് ബിസിനസ് മീറ്റിന്; ലഹരി കലര്‍ന്ന പാനീയം കുടിപ്പിക്കാനും ശ്രമം

മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അന്‍സി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും (26) സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവം വീണ്ടും ചര്‍ച്ചയാകുകയാണ്. മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകളുടെ അപകട മരണക്കേസിലെ പ്രതിയും നമ്പര്‍ 18 ഹോട്ടല്‍ ഉടമയുമായ റോയി വയലാറ്റിനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്തെത്തി.
റോയി വയലാറ്റ്, റോയിയുടെ കൂട്ടുപ്രതിയും ലഹരിക്കച്ചവടക്കാരനുമായ സൈജു തങ്കച്ചന്‍, കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവ് എന്നിവര്‍ക്കെതിരെയാണ് യുട്യൂബര്‍ കൂടിയായ യുവതിയുടെ പരാതി. കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന അഞ്ജലി ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പെടെയുള്ള ആറ് പെണ്‍കുട്ടികളെ കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നതെന്നു പെണ്‍കുട്ടി പറയുന്നു.
കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടി ഹാളിലാണ് ആദ്യമായി എത്തിച്ചത്. ലഹരി കലര്‍ന്ന പാനീയം നല്‍കുകയും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അനുസരിക്കാതെ ഇരുന്നപ്പോള്‍ പലവട്ടം നിര്‍ബന്ധിച്ചു. സീരിയല്‍ നടന്‍മാര്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ഈ സമയം പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
യുട്യൂബര്‍ എന്ന നിലയില്‍ ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയെങ്കിലും റോയിയുടെ സഹായികള്‍ ഇടപെട്ട് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പെണ്‍കുട്ടികളും ലഹരി ഉപയോഗിച്ചിരുന്നു. പെണ്‍കുട്ടികളെ റോയി വയലാറ്റ് പാര്‍ട്ടിയില്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. തങ്ങളോടും മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ബഹളം വച്ചാണ് ഹാളിനു പുറത്തിറങ്ങിയത്.
അവിടെനിന്ന് രക്ഷപ്പെടാനുള്ള ശ്രമം അഞ്ജലിയും ഷൈജുവും തടഞ്ഞെന്നും തലനാരിഴയ്ക്കാണ് നമ്പര്‍ 18 ഹോട്ടലില്‍നിന്നു രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.
സ്വയം സംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് അഞ്ജലി വടക്കേപ്പുര പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
റോയി വയലാറ്റിനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത സംഭവത്തിലെ ഇരയെ കൊച്ചിയിലെത്തിച്ചത് സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കലെന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഇവര്‍ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നും ഇവര്‍ പറയുന്നു. ഇതില്‍ പലരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും ഇവര്‍ പറയുന്നു.
മോഡലുകല്‍ മരിക്കുന്നതിന് ഏഴു ദിവസം മുമ്പാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി പറഞ്ഞു. തലനാരിഴയ്ക്കാണ് നമ്പര്‍ 18 ഹോട്ടലില്‍ നിന്നു രക്ഷപ്പെട്ടത്. നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പറയുന്നു.
https://www.facebook.com/Malayalivartha