സേഫ്റ്റി പിന്‍ വിഴുങ്ങി അതിഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് പുതുജീവന്‍.... ബോധരഹിതനായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തി, ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങിയപ്പോള്‍ കുഞ്ഞിന് കോവിഡ്, ഒരാഴ്ച കഴിഞ്ഞ് തലച്ചോറിലെ പഴുപ്പ് നീക്കി, ഒടുവില്‍ നടത്തിയ പരിശോധനയില്‍ അന്നനാളത്തില്‍ തുറന്നനിലയില്‍ സേഫ്റ്റി പിന്‍, ഒടുവില്‍

സേഫ്റ്റി പിന്‍ വിഴുങ്ങി അതിഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് പുതുജീവന്‍.... ബോധരഹിതനായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തി, ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങിയപ്പോള്‍ കുഞ്ഞിന് കോവിഡ്, ഒരാഴ്ച കഴിഞ്ഞ് തലച്ചോറിലെ പഴുപ്പ് നീക്കി, ഒടുവില്‍ നടത്തിയ പരിശോധനയില്‍ അന്നനാളത്തില്‍ തുറന്നനിലയില്‍ സേഫ്റ്റി പിന്‍ കുടുങ്ങിക്കിടക്കുന്നു.
മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകനാണ് കുട്ടി. ജനുവരി 19-ന് രാത്രിയാണ് അത്യാസന്നനിലയില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനും രണ്ടാഴ്ചമുന്‍പെങ്കിലും വിഴുങ്ങിയ പിന്‍ ആണ് കുഞ്ഞിനെ അപകടാവസ്ഥയിലെത്തിച്ചത്. കുഞ്ഞ് സേഫ്റ്റി പിന്‍ വിഴുങ്ങിപ്പോയ കാര്യം ആരും അറിഞ്ഞിരുന്നില്ല.
ബോധരഹിതനായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തുകയായിരുന്നു.
ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങിയപ്പോള്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഉടന്‍ കോവിഡ് ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ തലച്ചോറിലെ പഴുപ്പ് നീക്കി. ഇതോടെ ആരോഗ്യനില മെച്ചപ്പെടാന്‍ തുടങ്ങി. പിന്നീട് നടത്തിയ വിശദപരിശോധനയില്‍ അന്നനാളത്തില്‍ തുറന്നനിലയില്‍ സേഫ്റ്റി പിന്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വൈകാതെ ശിശുരോഗ ശസ്ത്രക്രിയാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സൂചി പുറത്തെടുത്തു.
ഒപ്പം അന്നനാളത്തിലുണ്ടായിരുന്ന പഴുപ്പും നീക്കം ചെയ്തു. സേഫ്റ്റി പിന്‍ അന്നനാളത്തില്‍ കുടുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പഴുപ്പാണ് തലച്ചോറിലേക്കും വ്യാപിച്ചത്. അപകടനില തരണംചെയ്ത കുഞ്ഞ് ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോള്‍ ശിശുരോഗവിഭാഗം ഐ.സി.യു.വിലാണ്. പത്തുദിവസത്തിനകം ആശുപത്രി വിടാനാകും.
മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി, ശിശുരോഗം, ശിശുരോഗശസ്ത്രക്രിയാവിഭാഗം എന്നീ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒത്തൊരുമിച്ച് നടത്തിയ ഇടപെടലുകളാണ് കുഞ്ഞിന് ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായിച്ചത്.
https://www.facebook.com/Malayalivartha